Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഡംബരം നിറഞ്ഞ പുതിയ വെർണ

The Next Gen VERNA The Next Gen VERNA

ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയിയുടെ കോംപാക്ട് സെഡാനായ ‘വെർണ’യുടെ പുതുതലമുറ മോഡൽ വരവായി. കാറിന്റെ രംഗപ്രവേശത്തിനു മുന്നോടിയായി ഹ്യുണ്ടേയ് പുത്തൻ ‘വെർണ’യ്ക്കുള്ള ബുക്കിങ് സ്വീകരിച്ചു തുടങ്ങി; കാൽ ലക്ഷം രൂപ അഡ്വാൻസ് നൽകി കാർ ബുക്ക് ചെയ്യാം. എൻജിനീയറിങ് മികവിന്റെയും പൂർണയുടെയും പിൻബലമുള്ള മുന്തിയ സെഡാനാണ് അഞ്ചാം തലമുറ ‘വെർണ’യെന്നു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ വൈ കെ കൂ അഭിപ്രായപ്പെട്ടു. സൗകര്യങ്ങൾക്കും സംവിധാനങ്ങൾക്കും പുറമെ കിടയറ്റ പ്രകടനവുമായി ഈ വിഭാഗത്തിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാൻ ‘വെർണ’യ്ക്കു കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 66 രാജ്യങ്ങളിൽ വിപണിയിലുള്ള ‘വെർണ’യുടെ ഇതുവരെയുള്ള മൊത്തം വിൽപ്പന 88 ലക്ഷം യൂണിറ്റോളമാണ്; ഇന്ത്യയിലും 3.17 ലക്ഷം ‘വെർണ’ വിറ്റുപോയതായി കൂ അറിയിച്ചു.

new-verna-1 The Next Gen VERNA

‘എലാൻട്ര’യെയാവും പുത്തൻ ‘വെർണ’ ഓർമിപ്പിക്കുക. പുത്തൻ കെ ടു പ്ലാറ്റ്ഫോം അടിത്തറയാവുന്ന കാറിൽ ഡേ ടൈം റണ്ണിങ് ലാംപ് സഹിതം സ്വെപ്റ്റ്ബാക്ക് ഹെഡ്ലാംപ്, ഹെക്സഗണൽ ഗ്രിൽ, വൃത്താകൃതിയിലുള്ള ഫോഗ് ലാംപ്, പുത്തൻ മുൻ ബംപർ എന്നിവയൊക്കെ ഹ്യുണ്ടേയ് ലഭ്യമാക്കുന്നു. കൂടുതൽ ദൃഢത ഉറപ്പാക്കാൻ അഡ്വാൻസ്ഡ് ഹൈ സ്ട്രെങ്ത് സ്റ്റീൽ(എ എച്ച് എസ് എസ്) ബോഡി സ്ട്രക്ചറാണു പുതിയ ‘വെർണ’യിൽ ഹ്യുണ്ടേയ് സ്വീകരിച്ചിരിക്കുന്നത്. പാർശ്വ വീക്ഷണത്തിൽ കൂപ്പെയെയാണ് 16 ഇഞ്ച് അലോയ് വീൽ സഹിതമെത്തുന്ന പുതിയ ‘വെർണ’ ഓർമിപ്പിക്കുക. പിന്നിലാവട്ടെ എൽ ഇ ഡി ടെയിൽ ലാംപ്, ബൂട്ട് ഇന്റഗ്രേറ്റഡ് സ്പോയ്ലർ, പരിഷ്കരിച്ച പിൻ ബംപർ എന്നിവയുമുണ്ട്.

മെച്ചപ്പെട്ട സുരക്ഷയ്ക്കായി സൈഡ് — കർട്ടൻ എയർബാഗ്, ഓട്ടോ ഡിമ്മിങ് മിറർ, ഓട്ടോ ഫംക്ഷൻ സഹിതം എച്ച് ഐ ഡി ഹെഡ്ലാംപ്, എൽ ഇ ഡി ടെയിൽ ലാംപ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ എന്നിവയും കാറിലുണ്ട്.പെട്രോൾ, ഡീസൽ എൻജിനുകളോടെ പുതിയ ‘വെർണ’ വിൽപ്പനയ്ക്കുണ്ടാവും. കാറിലെ 1.6 ലീറ്റർ, വി ടി വി ടി പെട്രോൾ എൻജിന് പരമാവധി 123 പി എസ് കരുത്തും 155 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ.

ഡീസൽ വിഭാഗത്തിൽ 1.6 ലീറ്റർ, യു ടു, സി ആർ ഡി ഐ, വി ജി ടി എൻജിനാണു കാറിൽ ഇടംപിടിക്കുക; 128 പി എസ് കരുത്തും 260 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ആറു സ്പീഡ് ഓട്ടമാറ്റിക്, ആറു സ്പീഡ് മാനുവൽ ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യത. ആറ് എയർബാഗ്, എ ബി എസ്, ഇ ബി ഡി, റിയർ പാർക്കിങ് സെൻസർ/കാമറ, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്ക്ൾ സ്റ്റെബിലിറ്റി മാനേജ്മെന്റ് എന്നിവയൊക്കെ പുതിയ ‘വെർണ’യിൽ ഹ്യുണ്ടേയ് വാഗ്ദാനം ചെയ്യുന്നുണ്ട്.