Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മസ്ദയുടെ 5% ഓഹരി വാങ്ങാൻ ടൊയോട്ട

Signing of partnership agreement between Mazda and Toyota Signing of partnership agreement between Mazda and Toyota

ജാപ്പനീസ് വാഹന നിർമാതാക്കളായ മസ്ദ മോട്ടോർ കോർപറേഷന്റെ അഞ്ചു ശതമാനം ഓഹരി ടൊയോട്ട മോട്ടോർ കോർപറേഷൻ സ്വന്തമാക്കുന്നു. വൈദ്യുത വാഹ ന സാങ്കേതികവിദ്യ വികസനത്തിൽ സഹകരിക്കാനു യു എസിൽ പുതിയ നിർമാണശാല സ്ഥാപിക്കാനും ഇരുകമ്പനികളും സഹകരിക്കുന്നതിന്റെ ഭാഗമായാണത്രെ ഓഹരി കൈമാറ്റം. ദിവസങ്ങൾക്കുള്ളിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്നാണു സൂചന.

സംയുക്ത സംരംഭം രൂപീകരിച്ചു യു എസിന്റെ തെക്കൻ മേഖലയിൽ പുതിയ നിർമാണശാല സ്ഥാപിക്കാനാണു മസ്ദ — ടൊയോട്ട സഖ്യത്തിന്റെ പദ്ധതി. പ്രതിവർഷം മൂന്നു ലക്ഷം യൂണിറ്റ് ഉൽപ്പാദനശേഷിയുള്ള ശാലയിൽ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങളാവും നിർമിക്കുക. ഉൽപ്പാദനം സംയുക്ത മേഖലയിലാണെങ്കിലും സ്വന്തം വിപണന ശൃംഖല വഴിയാവും ടൊയോട്ടയും മസ്ദയും പുതിയ എസ് യു വി വിൽപ്പനയ്ക്കെത്തിക്കുക.

പുതിയ പ്ലാന്റ് സ്ഥാപിക്കാനുള്ള കനത്ത നിക്ഷേപ ബാധ്യതയ്ക്കൊപ്പം ഉൽപ്പാദന മേഖലയിൽ ഇരുവർക്കുമുള്ള വൈദഗ്ധ്യവും പങ്കിടാൻ ലക്ഷ്യമിട്ടാണു മസ്ദ — ടൊയോട്ട സഖ്യം പിറവിയെടുക്കുന്നത്. ഭാവിയിൽ വൈദ്യുത വാഹന സാങ്കേതിക വിദ്യകളുടെ വികസനത്തിൽ സഹകരിച്ചു പ്രവർത്തിക്കാനും ഇരു കമ്പനികൾക്കും പദ്ധതിയുണ്ട്.