Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊണ്ടി മുതൽ സൂപ്പർഹിറ്റ്; ആഡംബര എസ്‌യുവി സ്വന്തമാക്കി ദിലീഷ് പോത്തൻ

Dileesh Pothan Dileesh Pothan

മലയാള സിനിമയ്ക്കു സമഗ്രമാറ്റങ്ങൾ സമ്മാനിക്കുന്ന സംവിധായകനാണ് ദിലീഷ് പോത്തൻ. സഹസംവിധായകനും നടനുമായി സിനിമയിലെത്തിയ ദിലീഷ് പോത്തന്റെ ആദ്യ ചിത്രം മഹേഷിന്റെ പ്രതികാരം തന്നെ സൂപ്പർഹിറ്റായി മാറി. ആദ്യ ചിത്രത്തിലൂടെ സംവിധാന മികവ് തെളിയിച്ച പോത്തേട്ടന്റെ രണ്ടാം ചിത്രമായ തൊണ്ടിമുതലും ദൃക്സാക്ഷിയും പ്രക്ഷകരെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേയ്ക്കാണ് എത്തിച്ചത്. 

dileesh-pothan-volvo-xc90-1 Dileesh Pothan

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ വിജയം ആഘോഷിക്കാൻ വോൾവോയുടെ ലക്ഷ്വറി എസ് യുവി എക്സ് സി 90 സ്വന്തമാക്കിയിരിക്കുന്നു മലയാളത്തിന്റെ പ്രിയ സംവിധായകൻ. യാത്രക്കാർക്കു പുറമെ റോഡിലെ മറ്റു യാത്രികർക്കു വരെ സംരക്ഷണം നൽകുന്ന പെഡൽസ്ട്രിയൽ എയർബാഗുകളോടു കൂടിയ വോൾവോ കാറുകൾ, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളുടെ ഗണത്തിലാണു പെടുന്നത്.  ആഡംബരവും സുരക്ഷയും ഡ്രൈവും ഒരുപോലെ ഒത്തിണക്കി വോൾവോ നിർമിക്കുന്ന കാറുകൾക്ക് ആരാധകരേറെയാണ്. 

dileesh-pothan-volvo-xc90 Dileesh Pothan

വോൾവോ എക്സ്‌സി 90 യുടെ ഡീസൽ പതിപ്പ് കൊച്ചിയിലെ വോൾവോ ഡീലർഷിപ്പിൽ നിന്നാണ്  ദിലീഷ് പോത്തൻ സ്വന്തമാക്കിയത്. 2 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 225 ബിഎച്ച്പി കരുത്തും 470 എൻഎം ടോർക്കുമുണ്ട്. ഏകദേശം 72 ലക്ഷം മുതൽ 83 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.