Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാസല്‍ഖൈമയിലെ രാജകുമാരന്റെ യാത്ര ഇനി ബിഎംഡബ്ല്യുവിൽ

Sharafudheen Sharafudheen

ഒരിടവേളയ്ക്ക് ശേഷം കേരളത്തിലെ യുവത്വം ഏറെ ആഘോഷിച്ച ചിത്രങ്ങളിലൊന്നായിരുന്നു പ്രേമം. നായകനൊപ്പം ശ്രദ്ധിക്കപ്പെട്ടവരായിരുന്നു പ്രേമത്തിലെ ഓരോ കഥാപാത്രങ്ങളും. കോഴി എന്ന സാമാന്യ നാമത്തില്‍ നിന്ന് ഗിരിരാജന്‍ കോഴി എന്ന സംജ്ഞാനാമത്തിലേക്ക് കേരളത്തിലെ ചെറുപ്പക്കാരുടെ വിളിപ്പേരുകള്‍ക്ക് പരിണാമം നല്‍കുന്നതില്‍ ഷറഫുദീന്‍ കഥാപാത്രം വഹിച്ച പങ്ക് ചെറുതല്ല. റാസല്‍ഖൈമയിലെ ആ രാജകുമാരന്റെ കദനകഥ ഷറഫുദീന്‍ എന്ന യുവതാരത്തെ മലയാളത്തിലെ സിനിമകളുടെ അവിഭാജ്യ ഘടകമായി മാറ്റി. സുന്ദരയാത്ര സുരക്ഷിത യാത്ര കൂടെ ആഡംബരവും, കേരളത്തിന്റെ യുവത്വം മോഹിക്കുന്നതിപ്പോള്‍ ഇതാണെങ്കില്‍ ഷറഫുദീനും സ്വന്തമാക്കിയിരിക്കുന്നു ഒരു ബിഎംഡബ്ല്യു.

sharafudeen-bmw-3-series Sharafudheen

കൊച്ചിയിലെ ബിഎംഡബ്ല്യു ഡീലര്‍ഷിപ്പായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി സെഡാനാണ് ത്രീ സീരീസിന്റെ ഗ്രാന്‍ഡ് ടുറിസ്‌മോ എഡിഷനാണ് ഷറഫുദീന്‍ സ്വന്തമാക്കിയിരിക്കുന്നത്. ആഡംബരവും കരുത്തും യാത്രാസുഖവും ഒരുപോലെ ഒത്തിണങ്ങിയ കാറാണ് ത്രീ സീരീസ് ജിടി. ബിഎംഡബ്ല്യുവിന്റെ ചെന്നൈ ഫാക്ടറിയില്‍ നിര്‍മിക്കുന്ന കാറിന്റെ പെട്രോള്‍ ഡീസല്‍ വകഭേദങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.

സ്‌പോര്‍ട് ലൈന്‍, ലക്ഷ്വറി ലൈന്‍ എന്നീ വകഭേദങ്ങളിലാണ് വാഹനം ലഭ്യമാകുക. രണ്ട് ലീറ്റര്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന പെട്രോള്‍ മോഡലിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ 6.1 സെക്കന്റ് മാത്രം മതി. 252 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും നല്‍കുന്നുണ്ട് ഈ എന്‍ജിന്‍. ഡീസല്‍ വകഭേദത്തിലും രണ്ടു ലീറ്റര്‍ എന്‍ജിന്‍ തന്നെയാണ് ഉപയോഗിക്കുന്നത്. 190 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമുള്ള ഡീസല്‍ എന്‍ജിന്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 7.7 സെക്കന്റ് മാത്രം മതി. ഡീസല്‍ മോഡലിന് വില 42.50 മുതല്‍ 45,80 ലക്ഷം രൂപ വരെയും പെട്രോള്‍ മോഡലിന് 46.70 ലക്ഷം രൂപ വരെയുമാണ് ഡല്‍ഹി എക്‌സ് ഷോറൂം വില.