Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപകടം ‘വിളിച്ച്’ വരുത്തുന്നവർ

Representative Image Representative Image

വണ്ടി ഓടിക്കുമ്പോൾ ഫോൺ വന്നാൽ അറ്റെൻഡ് ചെയ്യുമോ? ഉത്തരം സ്വയം കണ്ടെത്തിക്കോളൂ. ഇന്ത്യക്കാരിൽ കൂടുതലും അങ്ങനെ ഫോൺ എടുക്കുന്നവരാണെന്നു കണക്കുകൾ പറയുന്നു. തിരക്കുള്ള റോഡ് മുറിച്ചു കടക്കുമ്പോൾപോലും ഫോൺ റിങ് ചെയ്താൽ നോട്ടം റോഡിൽ നിന്നു ഫോണിലേക്കു പോകും. ഫോണാണാ ജീവനാണോ വലുതെന്ന ചിന്ത പോലുമുണ്ടാകില്ല, വഴിയിലിറങ്ങിയാൽ.  രാജ്യത്തെ പ്രധാന നഗരങ്ങളിൽ സാംസങ് നടത്തിയ സർവേയാണ് ആളുകളുടെ പൊതുനിരത്തിലെ ഫോൺവിളി സ്വഭാവം വ്യക്തമാക്കുന്നത്. വാഹനം ഓടിക്കുന്നതിനിടയിൽ ഫോൺ വന്നാൽ എന്താണെന്നറിയില്ല, അറിയാതെ കൈ ഫോണിലേക്കു നീണ്ടുപോകും.

road-safty-1

കൊച്ചി ഉൾപ്പടെയുള്ള നഗരങ്ങളെ ഉൾപ്പെടുത്തിയാണ് സാംസങ് സർവേ നടത്തിയത്.  1341 ആളുകളെ (സ്ത്രീകളും പുരുഷൻമാരും ഉൾപ്പടെ) നേരിട്ട് ഇന്റർവ്യൂ ചെയ്തായിരുന്നു സർവേ. മുംബൈ, പുണെ, ചെന്നൈ, ലക്നൗ, പട്ന, ബെംഗളൂരു, അഹമ്മദാബാദ്, ചണ്ഡിഗഡ്, ഹൈദരാബാദ്, ഡൽഹി, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലും സർവേ നടന്നു.  റോഡ് അപകടങ്ങളുടെ എണ്ണം കൂടുന്നതിനു കാരണം റോഡിലെ ഈ കൈവിട്ട‘വിളി’കളാണെന്നതിൽ സംശയമൊന്നുമില്ലെന്നു വ്യക്തമാക്കുന്നതാണ് സർവേ ഫലം. 

road-safty

∙ഇരുചക്രവാഹനമോടിക്കുന്ന 60 % പേർക്കും വഴിയിൽവച്ചു ഫോൺ റിങ് ചെയ്താൽ എടുക്കാതെ പറ്റില്ലെന്ന മനോഭാവമാണ്. അവർ ഫോൺ എടുക്കും, സംസാരിക്കും. 

∙20% പേരും ആഴ്ചയിലൊരിക്കലെങ്കിലും നടുറോഡിൽ വച്ചു സെൽഫി എടുക്കുന്നവരാണെന്നു സമ്മതിച്ചു. നടുറോഡിൽ‌ എന്നു പറഞ്ഞാൽ, റോഡ് മുറിച്ചുകടക്കുമ്പോൾ തന്നെ. 

∙റോഡ് കുറുകെകടക്കുമ്പോഴാണ് ഫോൺ വരുന്നതെങ്കിൽ ഒരു സംശയവുമില്ല, അറ്റെൻഡ് ചെയ്തിരിക്കും എന്നു സമ്മതിക്കുന്നുണ്ട് 70 ശതമാനം കാൽനടക്കാരും.

road-safty-2

∙എന്നാൽ ബാക്കി 18% കാൽനടയാത്രക്കാർ അത്ര അത്യാവശ്യമാണെങ്കിൽ മാത്രമേ കോൾ എടുക്കൂ..

∙റോഡിനു നടുക്കാണെങ്കിലും ബോസ് വിളിച്ചാൽ തിരിച്ചു വിളിക്കുന്നവരാണു പകുതിയിലധികം ആളുകളും. 

∙വണ്ടി ഓടിക്കുന്നവരാണെങ്കിലും യാത്ര ചെയ്യുന്നവരാണെങ്കിലും കാൽനടക്കാരാണെങ്കിലും റോഡിലൂടെ ഫോണിൽ സംസാരിച്ചു പോകുന്നവരെ കാണുമ്പോൾ ആശങ്കപ്പെടാറുണ്ട്. (സ്വയം ഇങ്ങനെ ചെയ്യുന്നവർ പോലും).

∙ട്രക്ക് ഡ്രൈവർമാരും ബസ് ഡ്രൈവർമാരുമൊക്കെ ഫോണിൽ സംസാരിച്ചു വാഹനം ഓടിക്കുന്നതു കാണുമ്പോൾ പേടി തോന്നാറുണ്ടെന്നു സമ്മതിക്കുന്നുണ്ട് 68 % പേരും.

∙നടുറോഡിൽ വച്ചും വാഹനമോടിക്കുമ്പോഴും ഫോൺ എടുക്കാൻ സാധിക്കാത്ത തരത്തിലുള്ള സാങ്കേതിക വിദ്യ മൊബൈൽ ഫോൺ കമ്പനികൾ തന്നെ കണ്ടുപിടിച്ചുതരണമെന്ന അഭിപ്രായക്കാരാണു പകുതിയധികം പേരും. (സ്വയം നിയന്ത്രിക്കാൻ പറ്റുന്നില്ലത്രേ.)