Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീപ്പ് കോംപസിനു ശേഷം വിപണി പിടിക്കാൻ എത്തുമോ പത്തു ലക്ഷത്തിന്റെ റെനഗേഡ്?

jeep-renegade-3 Jeep Renegade

ഇന്ത്യൻ വാഹന വിപണിയിൽ തരംഗങ്ങൾ‌ സൃഷ്ടിച്ചാണ് കോംപസ് പുറത്തിറങ്ങിയത്. ആരാധകർ പ്രതീക്ഷിച്ച വിലയെക്കാൾ കുറഞ്ഞ വിലയിൽ വിപണിയിലെത്തിയ ജീപ്പ് കോംപസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കോംപസിലൂടെ ലഭിച്ച ജനപ്രീതി മുതലെടുക്കാൻ വില കുറഞ്ഞ ചെറു എസ്‌യുവി റെനഗേഡുമായി കമ്പനി ഉടനെത്തിയേക്കും. പത്തു ലക്ഷം രൂപ വില പ്രതീക്ഷിക്കുന്ന വാഹനത്തിന്റെ പരീക്ഷണയോട്ടങ്ങൾ കമ്പനി നേരത്തെ ആരംഭിച്ചിരുന്നു. യുകെ വിപണിയിലുള്ള റൈറ്റ് ഹാൻഡ് ഡ്രൈവ് റെനഗേഡിലെ വലിയ മാറ്റങ്ങളില്ലാതെയാകും ഇന്ത്യയിൽ അവതരിപ്പിക്കുക.

jeep-renegade Jeep Renegade

മാരുതി വിറ്റാര ബ്രെസ, ഫോഡ‍് ഇക്കോസ്പോർട് തുടങ്ങിയ വാഹനങ്ങളുമായിട്ടായിരിക്കും റെനഗേഡ് പ്രധാനമായും മത്സരിക്കുക. കോംപസിനെ നിർമിച്ചിരിക്കുന്ന അതേ പ്ലാറ്റ്ഫോമിൽ തന്നെ നിർമിക്കുന്ന റെനഗേഡിന് 4232 എംഎം നീളവും 2022 എംഎം വീതിയുമുണ്ടാകും. ക്രേറ്റയെക്കാൾ 40 എംഎം നീളക്കുറവും 242 എംഎം വീതി കൂടുതലുമാണ് റെനഗേഡിന്. കോംപസിലൂടെ എസ് യു വി സെഗ്മെന്റിൽ ലഭിച്ച ജനപിന്തുണ കൂട്ടാനായിരിക്കും റെനഗേഡിലൂടെ കമ്പനി ശ്രമിക്കുന്നത്. 

jeep-renegade-6 Jeep Renegade

കോംപസിൽ ഉപയോഗിക്കുന്ന എൻജിനുകൾ തന്നെയാണ് റെനഗേഡിലുമെങ്കിലും ഇവയുടെ കരുത്തു കുറഞ്ഞ വകഭേദമായിരിക്കും. തുടക്കത്തിൽ 140 ബിഎച്ച്പി കരുത്തുൽപ്പാദിപ്പിക്കുന്ന 2 ലീറ്റർ‌ ഡീസൽ എൻജിനും 1.4 ലീറ്റർ പെട്രോൾ എൻജിനായിരിക്കുമെങ്കിലും പിന്നീട് മാരുതി എസ് ക്രോസിൽ ഉപയോഗിക്കുന്ന 1.6 ലീറ്റർ മൾട്ടി ജെറ്റ് എൻജിനും എത്തിയേക്കാം. ഈ വർഷം അവസാനം അല്ലെങ്കില്‍ അടുത്ത വർഷം ആദ്യം റെനഗേഡ് വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്.