Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിങ്ങം ഒന്നിന് ജീപ്പ് കോംപസ് സ്വന്തമാക്കി ഉണ്ണി മുകുന്ദൻ

Jeep Compass Jeep Compass

ബ്രിട്ടിഷ് വാഹന നിർമാതാക്കളായ ജാഗ്വർ ലാൻ‌‍ഡ്റോവറിന്റെ റഫ് ആന്റ് ടഫ് എസ്‌യുവി ഫ്രീലാൻഡറിനു പുറമേ അമേരിക്കൻ‌ വാഹന നിർമ്മാതാക്കളായ ജീപ്പിന്റെ കിടിലൻ എസ്‌യുവി ചിങ്ങം ഒന്നിന് സ്വന്തമാക്കി യുവ നടൻ ഉണ്ണി മുകുന്ദൻ. ജീപ്പിന്റെ ഏറ്റവും പുതിയ ചെറു എസ്‌യുവിയായ കോംപസാണ് ഉണ്ണി സ്വന്തമാക്കിയത്. കൊച്ചിയിലെ പിനാക്കിൾ ജീപ്പിലെ ആദ്യ കോംപസ് ഉടമയും താരം തന്നെ.

jeep-compass-unni-2 Jeep Compass

എസ്‌‌യുവികളെ പ്രേമിക്കുന്ന ഉണ്ണി മുകന്ദന്റെ രണ്ടാമത്തെ എസ് യുവിയാണ് കോംപസ്. കോംപസിന്റെ ലോഞ്ചിട്യൂ‍ഡ് ഓപ്ഷണൽ എന്ന മോഡലാണ് താരം സ്വന്തമാക്കിയത്. ആരാധകരുടെ ഏറെനാളത്തെ കാത്തിരിപ്പിനു ശേഷം ജീപ്പ് കോംപസിനെ പുറത്തിറക്കിയത് കഴിഞ്ഞ മാസം 31നായിരുന്നു. ഇന്ത്യയിൽ ഗ്രാൻഡ് ചെറോക്കിക്കും റാംഗ്‌ളർ അൺലിമിറ്റഡിനും ശേഷം പുറത്തിറക്കുന്ന വാഹനമാണ് കോംപസ്. കൂടാതെ ജീപ്പ് ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ വാഹനവും കോംപസ് തന്നെ. 

jeep-compass-unni-3 Jeep Compass

2 ലീറ്റർ മൾ‌ട്ടിജെറ്റ് ഡീസൽ, 1.4 ലീറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട് എൻജിനുകളാണ് കോംപസിനുള്ളത്. 3750 ആർപിഎമ്മിൽ 173 പിഎസ് കുരുത്തും 1750 മുതൽ 2500 വരെ ആർപിഎമ്മിൽ 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണു 2 ലീറ്റർ ഡീസൽ എൻജിനും 162 എച്ച് പി വരെ കരുത്തും 250 എൻ എം വരെ ടോർക്കും നൽകുന്ന 1.4 ലീറ്റർ പെട്രോള്‍ എൻജിനുമാണുള്ളത്.  ഡീസല്‍ എൻജിനു ലീറ്ററിന് 17.1 കീമി മൈലേജാണു കമ്പനി അവകാശപ്പെടുന്നത്. ഇരു എൻജിനുകൾക്കുമൊപ്പം ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണു ഗീയർബോക്സ്. 14.99 ലക്ഷം മുതൽ 20.69 ലക്ഷം രൂപവരെയാണ് ജീപ്പ് കോംപസിന്റെ കൊച്ചി എക്സ്ഷോറൂം വില.