Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹിപ്പിക്കുന്ന വിലക്കുറവിൽ പുതിയ വെർണ എത്തി

Verna

ഹ്യുണ്ടേയുടെ സെഡാൻ മോഡലായ ‘വെർണ’യുടെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യയിലെത്തി. വൻ വിലക്കുറവിലാണ് പുതിയ വെർണ വിപണിയിൽ എത്തിയിരിക്കുന്നത്. 7.99 ലക്ഷമാണ് വെർണ പെട്രോൾ ബേസ് മോഡലിന്റെ ഡൽഹി എക്സ് ഷോറും വില. 9.19 ലക്ഷമാണ് ‍അടിസ്ഥാന ഡീസൽ മോഡലിന്റെ വില. ഫാന്റം ബ്ലാക്ക്, സ്ലീക്ക് സിൽവർ, സ്റ്റാർഡസ്റ്റ് പോളാർ വൈറ്റ്, സിയെന്ന ബ്രൗൺ, ഫെറി റെഡ്, ഫ്ലയിം ഓറഞ്ച് എന്നീ നിറങ്ങളിലാണ് പുതിയ വെർണ ലഭ്യമാകുക.

Verna

‘എലാൻട്ര’യെയാണ് പുതിയ ‘വെർണ’ ഓർമിപ്പിക്കുന്നത്. പുത്തൻ കെ ടു പ്ലാറ്റ്ഫോം അടിത്തറയാവുന്ന കാറിൽ ഡേ ടൈം റണ്ണിങ് ലാംപ് സഹിതം സ്വെപ്റ്റ്ബാക്ക് ഹെഡ്ലാംപ്, ഹെക്സഗണൽ ഗ്രിൽ, വൃത്താകൃതിയിലുള്ള ഫോഗ് ലാംപ്, പുത്തൻ മുൻ ബംപർ എന്നിവയൊക്കെ ഹ്യുണ്ടേയ് ലഭ്യമാക്കുന്നു. കൂടുതൽ ദൃഢത ഉറപ്പാക്കാൻ അഡ്വാൻസ്ഡ് ഹൈ സ്ട്രെങ്ത് സ്റ്റീൽ(എ എച്ച് എസ് എസ്) ബോഡി സ്ട്രക്ചറാണു പുതിയ ‘വെർണ’യിൽ ഹ്യുണ്ടേയ് സ്വീകരിച്ചിരിക്കുന്നത്. പാർശ്വ വീക്ഷണത്തിൽ കൂപ്പെയെയാണ് 16 ഇഞ്ച് അലോയ് വീൽ സഹിതമെത്തുന്ന പുതിയ ‘വെർണ’ ഓർമിപ്പിക്കുക. പിന്നിലാവട്ടെ എൽ ഇ ഡി ടെയിൽ ലാംപ്, ബൂട്ട് ഇന്റഗ്രേറ്റഡ് സ്പോയ്ലർ, പരിഷ്കരിച്ച പിൻ ബംപർ എന്നിവയുമുണ്ട്.

Verna

മെച്ചപ്പെട്ട സുരക്ഷയ്ക്കായി സൈഡ് — കർട്ടൻ എയർബാഗ്, ഓട്ടോ ഡിമ്മിങ് മിറർ, ഓട്ടോ ഫംക്ഷൻ സഹിതം എച്ച് ഐ ഡി ഹെഡ്ലാംപ്, എൽ ഇ ഡി ടെയിൽ ലാംപ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ എന്നിവയും കാറിലുണ്ട്. പെട്രോൾ, ഡീസൽ എൻജിനുകളോടെയാണ് പുതിയ ‘വെർണ’ വിൽപ്പനയ്ക്കെത്തിയിരിക്കുന്നത്. കാറിലെ 1.6 ലീറ്റർ, വി ടി വി ടി പെട്രോൾ എൻജിന് പരമാവധി 123 പി എസ് കരുത്തും 155 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ.

Verna

ഡീസൽ വിഭാഗത്തിൽ 1.6 ലീറ്റർ, യു ടു, സി ആർ ഡി ഐ, വി ജി ടി എൻജിനാണു കാറിൽ ഇടംപിടിച്ചിരിക്കുന്നത്. 128 പി എസ് കരുത്തും 260 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ആറു സ്പീഡ് ഓട്ടമാറ്റിക്, ആറു സ്പീഡ് മാനുവൽ ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യത. ആറ് എയർബാഗ്, എ ബി എസ്, ഇ ബി ഡി, റിയർ പാർക്കിങ് സെൻസർ/കാമറ, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്ക്ൾ സ്റ്റെബിലിറ്റി മാനേജ്മെന്റ് എന്നിവയൊക്കെ പുതിയ ‘വെർണ’യിൽ ഹ്യുണ്ടേയ് വാഗ്ദാനം ചെയ്യുന്നുണ്ട്.

Verna

‌പെട്രോൾ എഞ്ചിന് നിർമാതാക്കൾ അവകാശപ്പെടുന്ന ഇന്ധനക്ഷമത 17.70km/l  ആണെങ്കിൽ ഡീസലിന് 24.75 km/l ആണ്.  66 രാജ്യങ്ങളിൽ വിപണിയിലുള്ള ‘വെർണ’യുടെ ഇതുവരെയുള്ള മൊത്തം വിൽപ്പന 88 ലക്ഷം യൂണിറ്റോളമാണ്; ഇന്ത്യയിലും 3.17 ലക്ഷം ‘വെർണ’ വിറ്റുപോയതായി കൂ അറിയിച്ചു.