Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജി എസ് ടി: നിർവചനത്തിൽ സ്പഷ്ടത തേടി ഹ്യുണ്ടേയ്

The Next Gen VERNA The Next Gen VERNA

ചരക്ക്, സേവന നികുതി(ജി എസ് ടി) കൗൺസിൽ ശുപാർശ പ്രകാരം അധിക സെസ് ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ വലിയ കാർ, സ്പോർട് യൂട്ടിലിറ്റി വാഹനം തുടങ്ങിയവയെപ്പറ്റി സ്പഷ്ടീകരണം വേണമെന്നു കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്. ജി എസ് ടി പ്രകാരമുള്ള നികുതി നിർണയവുമായി ബന്ധപ്പെട്ട ആഡംബര കാർ എന്നതിന്റെ നിർവചനവും കമ്പനി ആരാഞ്ഞിട്ടുണ്ട്.

നിലവിലുള്ള ജി എസ് ടി വ്യവസ്ഥകൾ പ്രകാരം ഹ്യുണ്ടേയിയുടെ പുതു മോഡലുകളായ ‘വെർണ’, ‘എലാൻട്ര’ തുടങ്ങിയവയെ ബി എം ഡബ്ല്യുവിന്റെയും മെഴ്സീഡിസിന്റെയും ഔഡിയുടെയുമൊക്കെ ആഡംബര കാറുകൾക്കൊപ്പമാണ് പരിഗണിച്ചിരിക്കുന്നത്. ജി എസ് ടി നിലവിൽ വരുംമുമ്പാവട്ടെ ഹ്യുണ്ടേയിയുടെ മോഡലുകൾക്ക് കുറഞ്ഞ നിരക്കിലാണു നികുതി നിർണയിച്ചിരുന്നത്. നികുതി നിർണയരീതിയിൽ എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാവുന്നില്ലെന്നു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറഉമായ വൈ കെ കൂ അഭിപ്രായപ്പെട്ടു. എന്താണ് ആഡംബരമെന്നും അദ്ദേഹം ആരാഞ്ഞു. 

സാധാരണ കാറുകൾക്കും ആഡംബര കാറുകൾക്കും ഒരേ നിരക്ക് നിലവിൽവരുന്ന സാഹചര്യത്തിലാണു  ജി എസ് ടി നിശ്ചയിക്കുന്നതിൽ ആഡംബര കാർ എന്നതിന്റെ നിർവചനമെന്താണെന്നതു സംബന്ധിച്ച് ഹ്യുണ്ടേയ് വ്യക്തത തേടുന്നത്. നിരക്ക് നിർണയത്തിൽ എൻജിൻ ശേഷി, വാഹനത്തിന്റെ നീളം തുടങ്ങിയവയെപ്പറ്റി ജി എസ് ടി കൗൺസിലിൽ നിന്ന് സ്പഷ്ടീകരണം ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും കൂ പറയുന്നു.

ജി എസ് ടി വ്യവസ്ഥ പ്രകാരം 1,500 സി സിയിലേറെ എൻജിൻ ശേഷിയുള്ള കാറുകൾക്കും നാലു മീറ്ററിലേറെ നീളവും 1,500 സി സിയിലേറെ എൻജിൻ ശേഷിയുള്ള എസ് യു വികൾക്കുമൊക്കെ 28% നികുതിയും 15% അധിക സെസുമാണു ബാധകമായിരുന്നത്. ഇത്തരം വാഹനങ്ങളുടെ സെസ് 15 ശതമാനത്തിൽ നിന്ന് 25% ആയി ഉയർത്താനാണു ജി എസ് ടി കൗൺസിലിന്റെ ശുപാർശ.