Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാർലി ഡേവിഡ്സണ്ണിൽ മമ്മൂക്ക

Image Source: Facebook Image Source: Facebook

മെഗസ്റ്റാർ മമ്മൂട്ടിയുടെ വാഹനപ്രേമം മലയാളക്കരയിൽ അങ്ങാടിപാട്ടാണ്. കാറുകളോട് മമ്മൂക്കയ്ക്ക് താൽപര്യമെങ്കിൽ മകൻ ദുല്‍ക്കറിന് ബൈക്കുകളിലാണ് ഭ്രമം. ഇപ്പോഴിതാ മമ്മൂട്ടി ഹാർലി ഡേവിഡ്സൺ ബൈക്ക് ഓടിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

മമ്മൂക്കയുടെ ഏറ്റവും പുതിയ ചിത്രം മാസ്റ്റർ പീസിന്റെ ലോക്കേഷനിൽ നിന്നാണ് വിഡിയോ എടുത്തിയിരിക്കുന്നത്. ചിത്രത്തിന് വേണ്ടിയാണ് മമ്മൂക്ക ഹാർലി ഓടിക്കുന്നത്. അമേരിക്കൻ നിർമാതാക്കളായ ഹാർലിയുടെ ചെറു ബൈക്കായ സ്ട്രീറ്റ് 750 യാണ് മമ്മൂട്ടി ഓടിക്കുന്നത്. നേരത്തെ മലയാള സിനിമയിലെ യുവതാരം സോബിൻ സഹീർ സ്ട്രീറ്റ് 750 സ്വന്തമാക്കിയിരുന്നു.

ഹാർലി ഡേവിഡ്‌സണിന്റെ ഇന്ത്യൻ നിർമ്മിത ബൈക്കാണ് സ്ട്രീറ്റ് 750. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഹാര്‍ലി പുറത്തിറക്കുന്ന പുതിയ മോഡലായ സ്ട്രീറ്റ് 750 തന്നെയാണ് ഹാര്‍ലി ലൈനപ്പിലെ ഏറ്റവും വിലക്കുറവുള്ള ബൈക്കും. ഹാര്‍ലിയുടെ ഏറ്റവും പുതിയ ടെക്‌നോളജിയായ റെവലൂഷന്‍ എക്‌സ് പ്രകാരം തയാറാക്കിയ എൻജിനാണ് സ്ട്രീറ്റ് 750-ൽ നല്‍കിയിരിക്കുന്നത്. ഹാര്‍ലിയുടെ പരമ്പരാഗത എയര്‍കൂള്‍ എൻജിന് മാറ്റി അതിനു പകരം ലിക്വിഡ് കൂള്‍ഡ് എൻജിനാണ് ഹാര്‍ലി 750നു നല്‍കിയിരിക്കുന്നത്. 60 ഡിഗ്രി വി-ട്വിന്‍ നാല് വാല്‍വ് എൻജിന്‍ 4000 ആര്‍പിഎമ്മില്‍ 60 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കുന്നുണ്ട്.