Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബൈക്കുകൾക്കു ‘ബ്ലാക്ക് നൈറ്റ്’ പതിപ്പുമായി യമഹ

yamaha-fz-fi-dark-knight

ബൈക്കുകൾക്കും സ്കൂട്ടറുകൾക്കുമെല്ലാം കറുപ്പിന്റെ ഏഴഴകും തുളുമ്പുന്ന ‘ബ്ലാക്ക് നൈറ്റ്’ പതിപ്പുകളുമായി ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഇന്ത്യ യമഹ മോട്ടോർ ലിമിറ്റഡ്. പ്രീമിയം മോട്ടോർ സൈക്കിളായ ‘എഫ് സീ — എസ് എഫ് ഐ’, എൻട്രി ലവൽ മോഡലായ ‘സല്യൂട്ടൊ ആർ എക്സ്’, ഗീയർരഹിത സ്കൂട്ടറായ ‘സൈനസ് റേ സീ ആർ ഡിസ്ക് ബ്രേക്ക്’ എന്നിവയ്ക്കാണു ‘ബ്ലാക്ക് നൈറ്റ്’ വകഭേദം ലഭിക്കുക. 

കാഴ്ചപ്പകിട്ട് വർധിപ്പിക്കാനായി മാറ്റ് ബ്ലാക്ക് ഫിനിഷിനൊപ്പം ക്രോമിയം സ്പർശം കൂടി നൽകിയാണു യമഹ ‘ബ്ലാക്ക് നൈറ്റി’നു തിളക്കമേകുന്നത്. നവരാത്രി, ദീപാവലി ഉത്സവാഘോഷ വേളയിൽ യുവതലമുറയെ ആകർഷക്കാൻ ലക്ഷ്യമിട്ടാണു യമഹ ശ്രേണിയിലെ ‘ബ്ലാക്ക് നൈറ്റ്’ പതിപ്പിന്റെ വരവ്.

സ്പോർട്ടിയും സ്റ്റൈൽ സമ്പന്നവുമാകാനുള്ള പ്രചോദനത്തിൽ നിന്നാണു യമഹ ഇരുചക്രവാഹനങ്ങൾക്ക് കറുപ്പിന്റെ അഴക് സമ്മാനിക്കുന്നതെന്ന് യമഹ മോട്ടോർ ഇന്ത്യ സെയിൽസ് ലിമിറ്റഡ് സീനിയർ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിങ്) റോയ് കുര്യൻ അഭിപ്രായപ്പെട്ടു. കറുപ്പിനോടുള്ള യമഹയുടെ ഈ ആഭിമുഖ്യത്തിന് ആഗോള വിപണികളിൽ മികച്ച സ്വീകാര്യത നേടാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യൻ ഇരുചക്രവാഹന വിപണിയിലും ഈ സ്വീകാര്യത നിലനിർത്താൻ ‘ബ്ലാക്ക് നൈറ്റ്’ പതിപ്പുകൾക്കു സാധിക്കുമെന്നു പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.