Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോംപസിൽ കയറി ശ്രീനിവാസൻ

Jeep Compass Jeep Compass, Image Source: Facebook

അഭിനയപാടവം കൊണ്ട് സ്റ്റൈൽ മന്നൻ രജനികാന്തിനെ പോലും അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് മലയാള സിനിമയുടെ കുഞ്ചൻ നമ്പ്യാരായ ശ്രീനിവാസൻ. കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യത്താൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് ശ്രീനിയുടെ യാത്രകൾക്ക് കൂട്ടായ് ഇനി ജീപ്പ് കോംപസ്. കൊച്ചിയിലെ ജീപ്പ് ഡീലർഷിപ്പായ പിനാക്കിളിൽ നിന്നാണ് ശ്രീനി കോംപസ് സ്വന്തമാക്കിയത്. നേരത്തെ യുവതാരം ഉണ്ണി മുകുന്ദനും കോംപ്സ് സ്വന്തമാക്കിയിരുന്നു. 

sreenivasan-jeep-compass-2 Jeep Compass, Image Source: Facebook

ആരാധകരുടെ ഏറെനാളത്തെ കാത്തിരിപ്പിനു ശേഷം ജീപ്പ് കോംപസിനെ പുറത്തിറക്കിയത് കഴിഞ്ഞ ജൂലൈ 31നായിരുന്നു. ചുരുങ്ങിയ കാലംകൊണ്ട് തന്നെ പതിനായിരത്തിൽ അധികം ബുക്കിങ്ങുകൾ കോംപസിന് ലഭിച്ചു. ഇന്ത്യയിൽ ഗ്രാൻഡ് ചെറോക്കിക്കും റാംഗ്‌ളർ അൺലിമിറ്റഡിനും ശേഷം പുറത്തിറക്കുന്ന വാഹനമാണ് കോംപസ്. കൂടാതെ ജീപ്പ് ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ വാഹനവും കോംപസ് തന്നെ.  

sreenivasan-jeep-compass-3 Jeep Compass, Image Source: Facebook

2 ലീറ്റർ മൾ‌ട്ടിജെറ്റ് ഡീസൽ, 1.4 ലീറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട് എൻജിനുകളാണ് കോംപസിനുള്ളത്. 3750 ആർപിഎമ്മിൽ 173 പിഎസ് കുരുത്തും 1750 മുതൽ 2500 വരെ ആർപിഎമ്മിൽ 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണു 2 ലീറ്റർ ഡീസൽ എൻജിനും 162 എച്ച് പി വരെ കരുത്തും 250 എൻ എം വരെ ടോർക്കും നൽകുന്ന 1.4 ലീറ്റർ പെട്രോള്‍ എൻജിനുമാണുള്ളത്.  ഡീസല്‍ എൻജിനു ലീറ്ററിന് 17.1 കീമി മൈലേജാണു കമ്പനി അവകാശപ്പെടുന്നത്. ഇരു എൻജിനുകൾക്കുമൊപ്പം ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണു ഗീയർബോക്സ്. 14.99 ലക്ഷം മുതൽ 20.69 ലക്ഷം രൂപവരെയാണ് ജീപ്പ് കോംപസിന്റെ കൊച്ചി എക്സ്ഷോറൂം വില.