Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഊബറിന്റെ പുതുസേവനമായി ‘പ്രീമിയർ’

uber-taxi

സാൻഫ്രാൻസിസ്കൊ ആസ്ഥാനമായ ഓൺലൈൻ കാബ് അഗ്രിഗേറ്ററായ ഊബറിൽ നിന്നുള്ള പുതിയ സേവനമായ ‘പ്രീമിയർ’ ഇന്ത്യയിലെത്തി. തുടക്കത്തിൽ മുംബൈയിലും പുണെയിലുമാണ് ‘ഊബർ പ്രീമിയർ’ സേവനം ലഭ്യമാവുക. നിലവിലുള്ള ‘ഊബർ എക്സി’ന്റെ പരിഷ്കരിച്ച പതിപ്പെന്ന നിലയിലാണ് ‘ഊബർ പ്രീമിയറി’ന്റെ വരവ്. ആപ്ലിക്കേഷനിൽ ഉള്ളടക്കം ചെയ്ത സേവനമെന്ന നിലയിൽ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്കു മാത്രമാവും ‘പ്രീമിയർ’ ലഭിക്കുക.

ഇക്കോണി വിഭാഗത്തിലെ സെഡാനുകളാവും ‘പ്രീമിയർ’ സേവനത്തിൽ ഊബർ അനുവദിക്കുക. യാത്ര പൂർത്തിയായ ശേഷവും ആവശ്യമായ സഹായ സഹകരണങ്ങൾ ലഭ്യമാക്കി ‘പ്രീമിയർ’ ഉപയോക്താക്കൾക്ക് പൂർണ പിന്തുണ നൽകുമെന്നും ഊബർ ഉറപ്പുനൽകുന്നു. ഉപയോക്താക്കളുടെ തികച്ചും വ്യക്തിപരമായ ആവശ്യങ്ങൾ പോലും നിറവേറ്റാൻ പ്രാപ്തമായ സേവനങ്ങൾ അവതരിപ്പിക്കാനാണു കമ്പനി ശ്രമിക്കുന്നതെന്ന് ഊബർ ഇന്ത്യ പശ്ചിമ മേഖല ജനറൽ മാനേജർ ശൈലേഷ് സവ്ലാനി അറിയിച്ചു. ‘പ്രീമിയറി’നു പുറമെ ‘ഊബർ മോട്ടോ’, ‘ഊബർ പൂൾ’, ‘ഊബർ ഗോ’, ‘ഊബർ എക്സ്’ സേവനങ്ങളാണ് കമ്പനി നിലവിൽ ഇന്ത്യയിൽ ലഭ്യമാക്കുന്നത്.