Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനം മയക്കും ലുക്കിൽ മോഡിഫൈഡ് കോംപസ്

Jeep Compass Modification Jeep Compass Modification

ചെറു ഗ്രാന്റ് ചെറോക്കി എന്നാണ് കോംപസിനെ ആരാധകർ വിശേഷിപ്പിക്കുന്നത്. എസ്‌യുവികൾക്ക് ചേർന്ന ആകാരവടിവ് വേണ്ടുവോളമുള്ള കോംപസിനെ സൂപ്പർ ഹിറ്റാക്കിയ പ്രധാന ഘടകവും അതു തന്നെ. എന്നാൽ കോംപസിനെ മോഡിഫൈ ചെയ്ത് കൂടുതൽ സുന്ദരൻ ആക്കിയാലോ? കണ്ണെടുക്കാനെ തോന്നില്ല അല്ലേ? എന്നാൽ ഇതാ കണ്ടോളു ഇതാണ് ഇന്ത്യയിലെ ആദ്യത്തെ മോഡിഫൈഡ് കോംപസ്. കോയമ്പത്തൂർ ആസ്ഥാനമായുള്ള കിറ്റ്അപ് മോഡിഫിക്കേഷൻസാണ് കോംപസിന് ഈ കിടിൽ ലുക്ക് നൽകിയിരിക്കുന്നത്. 

modified-compass-3 Jeep Compass Modification

അടിമുടി മാറ്റങ്ങളുണ്ട് കിറ്റ്അപിന്റെ കോംപസിന്. മുൻ ബമ്പറിന്റെ താഴെയുള്ള സ്കഫ് പ്ലെറ്റുകൾക്കും വാഹനത്തിന് ചുറ്റുമുള്ള ക്ലാഡിങ്ങുകൾക്കും ബോഡി കളർ തന്നെയാണ് നൽകിയിരിക്കുന്നത്. കൂടാതെ എൽഇഡി ഹെഡ്‌ലാമ്പുകളും ഫോഗ്‌ലാമ്പുകളും ഗ്രാന്റ് ചെറോക്കിയിലെ എസ്ആർടി ബാഡ്ജിങ്ങും നൽകിയിട്ടുണ്ട്. ഇന്റീരിയറിലും മ്യുസിക്ക് സിസ്റ്റത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും എന്തൊക്കെ മാറ്റങ്ങളാണ് നൽകിയതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 

modified-compass-1 Jeep Compass Modification

അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പിന്റെ ആദ്യ ഇന്ത്യൻ നിർ‌മിത വാഹനം ജീപ്പ് കോംപസ് ജൂലൈ 31 നാണ് പുറത്തിറങ്ങുന്നത്.  പതിനഞ്ച് ലക്ഷം രൂപ പ്രാരംഭ വിലയിലെത്തിയ കോംപസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പുറത്തിറങ്ങി ഒരു മാസം കൊണ്ട് ഏകദേശം 10000 ബുക്കിങ്ങുകൾ കോംപസിന് ലഭിച്ചു എന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ യുറോ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാറും ജീപ്പ് കോംപസ് സ്വന്തമാക്കിയിരുന്നു. 

modified-compass-2 Jeep Compass Modification

പെട്രോൾ ഡീസൽ മോഡലുകളുള്ള ജീപ്പിന്റെ 2 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എൻജിൻ 3750 ആര്‍പിഎമ്മില്‍ 173 പിഎസ് കുരുത്തും 1750 മുതല്‍ 2500 വരെ ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 1.4 ലീറ്റര്‍ പെട്രോള്‍ എൻജിൻ 162 എച്ച് പി വരെ കരുത്തും 250 എന്‍ എം വരെ ടോര്‍ക്കും നല്‍കുന്നുണ്ട്. ഡീസല്‍ എന്‍ജിനു ലീറ്ററിന് 17.1 കീമി മൈലേജാണു കമ്പനി അവകാശപ്പെടുന്നത്. ഇരു എന്‍ജിനുകള്‍ക്കുമൊപ്പം ആറു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണു ഗീയര്‍ബോക്‌സ്. 14.99 ലക്ഷം മുതല്‍ 20.69 ലക്ഷം രൂപവരെയാണ് ജീപ്പ് കോംപസിന്റെ കൊച്ചി എക്‌സ്‌ഷോറൂം വില.