Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബൈക്കിൽ അഭ്യാസം കാണിച്ചാൽ ഇതായിരിക്കും അവസ്ഥ!

Image Captured From Youtube Video Image Captured From Youtube Video

റോഡുകളിൽ ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങൾ അഭ്യാസം കാണിക്കാൻ വേണ്ടി നിർമിച്ചതല്ല. അതുകൊണ്ടു തന്നെ അഭ്യസങ്ങൾ കാണിക്കുന്നത് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമായിരിക്കും. അത്തരത്തിൽ ടിവിഎസ് അപ്പാച്ചെയിൽ അഭ്യാസം കാണിക്കാൻ ശ്രമിക്കുമ്പോഴുണ്ടായ അപകടത്തിന്റെ വിഡിയോയാണിത്.

TVS Apache Accident

വി ടെക് വ്ലോഗ് എന്ന യൂട്യൂബ് വ്ലോഗിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. ഹെൽമെറ്റ് അല്ലാത്ത മറ്റ് റൈഡിങ് ഗിയറുകളൊന്നും ധരിക്കാതെ ചെയ്യുന്ന അഭ്യാസം അപകടത്തിൽ കലാശിക്കുന്നതാണ് വിഡിയോ. താൻ ചെയ്തത് ശുദ്ധ മണ്ടത്തരമാണെന്നും ഇനി ഇതാവർത്തിക്കില്ലെന്നും വ്ലോഗർ പറയുന്നുണ്ട്.

ടിവിഎസ് അപ്പാച്ചെ ആർടിആറിലാണ് അഭ്യാസത്തിന് ശ്രമിച്ചിരിക്കുന്നത്. മൺത്തിട്ടയിലൂടെ കയറ്റി ബൈക്കിനെ ഉയർത്തി ചാടിക്കാനാണ് റൈഡർ ശ്രമിച്ചതെങ്കിലും ലാന്റിങ്ങിൽ പാളുകയായിരുന്നു. പ്രതീക്ഷിച്ചതിനെക്കാൾ അധികം ഉയരത്തിൽ വാഹനം ഉയർന്ന ചാടിയതാണ് അപകടത്തിന് കാരണം എന്നാണ് റൈഡർ പറയുന്നത്.