Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറു എസ് യു വി സെഗ്‌‍മെന്റിൽ വിറ്റാര ബ്രെസയുടെ മേൽക്കോയ്മ തകർക്കാൻ മഹീന്ദ്ര

SsangYong Tivoli SsangYong Tivoli

ഇന്ത്യയിൽ അതിവേഗം വളരുന്ന വിപണിയായ കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റിൽ ഒരു കൈ പരീക്ഷിക്കാൻ മഹീന്ദ്ര ആന്റ് മഹീന്ദ്ര എത്തുന്നു. സെഗ്‍മെന്റിലെ പ്രധാനികളായ വിറ്റാര ബ്രെസ, ഇക്കോസ്പോർട്, ഉടൻ പുറത്തിറങ്ങുന്ന ടാറ്റ നെക്സോൺ തുടങ്ങിയ വാഹനങ്ങൾക്ക് എതിരാളിയുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര എത്തുന്നത്. മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങ്ങിന്റെ ചെറു എസ്‌യുവി ടിവോളിയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പുതിയ വാഹനത്തിന്റെ ഡിസൈൻ. നിലവിൽ രാജ്യാന്തര വിപണിയിലുള്ള ടിവോളിയുടെ പ്ലാറ്റ്ഫോമായ എക്സ് 100 നിർ‌മിക്കുന്ന എസ്201 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ചെറു എസ്‌യുവി വികസന ഘട്ടത്തിലെന്നാണ് കമ്പനിയിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ.

ssangyong-tivoli SsangYong Tivoli

എന്നാൽ ടിവോളിയുടെ പ്ലാറ്റ്ഫോം മാത്രമല്ല ഡിസൈൻ ഘടകങ്ങൾ കൂടി അടിസ്ഥാനപ്പെടുത്തിയിരിക്കും പുതിയ കോംപാക്റ്റ് എസ്‌യുവി മഹീന്ദ്ര പുറത്തിറക്കുക എന്നാണ് സൂചന. ഇന്നോവയുടെ എതിരാളിയായി പുറത്തിറക്കുന്ന യു 321 എന്ന കോഡ് നാമത്തിലുള്ള എം യു വിയുടെ കൂടെ എസ് 201ഉം പരീക്ഷണ ഘട്ടത്തിലാണ്.

tivoli-1 SsangYong Tivoli

കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ മഹീന്ദ്ര ടിവോളിയെ പ്രദർശിപ്പിച്ചിരുന്നു. 2015 ലാണ് രാജ്യാന്തര വിപണിയിൽ സാങ്‌യോങ് ടിവോളിയെ പുറത്തിറക്കുന്നത്. നിലവിൽ 1.6 ലീറ്റർ പെട്രോൾ ഡീസൽ എൻജിനുകളാണ് ടിവോളിയിലുള്ളത്. എന്നാൽ ഇന്ത്യയിലെത്തുമ്പോൾ 1.2 ലീറ്റർ ടർബോ ചാർജിന് പെട്രോൾ എൻജിനും 1.5 ലീറ്റർ ഡീസൽ എൻജിനുമാണ് വാഹനത്തിനുണ്ടാകുക. എക്സ്‌സൈസ് ഡ്യൂട്ടി ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി വാഹനത്തിന്റെ നീളം നാലുമീറ്ററിനുള്ളിൽ നിർത്താനായിരിക്കും കമ്പനി ശ്രമിക്കുക.