Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈലേജും കരുത്തും കൂട്ടി ഫോഡിന്റെ മെയ്ഡ് ഇൻ ഇന്ത്യ എൻജിൻ

1.5 L Petrol Engine 1.5 L Petrol Engine

അമേരിക്കൻ വാഹന നിർമാതാക്കളായ ഫോഡ് പുതിയ 1.5 ലീറ്റർ പെട്രോൾ എൻജിൻ അവതരിപ്പിച്ചു. ഗുജറാത്തിലെ സാനന്ദ് ഫാക്ടറിയിലാണ് ഇന്ത്യയിലേക്കും മറ്റു രാജ്യങ്ങളിലേക്കുമായി ഈ എൻജിൻ നിർമിക്കുക.

നിലവിലെ 1.5 ലീറ്റർ എൻജിനെക്കാൾ പ്രകടനശേഷിയും ഇന്ധനക്ഷമതയും കൂടുതലുള്ള എൻജിനാണ് 1.5 ലീറ്റർ ട്വിൻ ഇൻഡിപെൻഡന്റ് വേരിയബിൾ കാംഷാഫ്റ്റ് ടൈമിങ് (ടിഐ–വിസിടി) എന്ന പുതിയ എൻജിനെന്നു ഫോഡ് ഇന്ത്യ മേധാവി അനുരാഗ് മെഹ്റോത്ര പറഞ്ഞു.

3–സിലിണ്ടർ എൻജിനാണിത്. പരമാവധി 123 പിഎസ് കരുത്തും 150 എൻഎം ടോർകുമുണ്ട്. ഇക്കോസ്പോർട്ടിൽ ഇക്കൊല്ലം തന്നെ പുതിയ എൻജിൻ അവതരിപ്പിക്കുമെന്നു കമ്പനി അറിയിച്ചു.