Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുള്ളറ്റിനെ വിട്ട്, സമൂഹമാധ്യമങ്ങളെ പിടിച്ച് ബജാജ് ഡോമിനറിന്റെ പുതിയ പരസ്യം

Dominar Dominar

റോയൽ എൻഫീൽഡ് ബുള്ളറ്റിനെ ട്രോളി പുറത്തിറക്കിയ ബജാജ് ഡോമിനറിന്റെ പരസ്യം സൂപ്പർഹിറ്റായിരുന്നു. ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി എന്നു മാത്രമല്ല അതിലേറെ കളിയാക്കലുകൾക്കും ഡോമിനർ ഇതോടെ പാത്രമായിരുന്നു. മറുപടി പരസ്യം റോയൽ എൻഫീൽഡ് പുറത്തിറക്കിയില്ലെങ്കിലും എൻഫീൽഡിന്റെ ആരാധകരുടെ വകയായി നിരവധി വിഡിയോകളാണു പുറത്തിറങ്ങിയത്.

Dominar Vs Social media Episode 1: Hyper-performance Vs Hyper tweet

സമൂഹമാധ്യമങ്ങളുടെ പരിഹാസം കണക്കറ്റ് ഏറ്റതുകൊണ്ടാണോ എന്നറിയില്ല, ഇപ്പോഴിതാ ഡോമിനറിനെ സമൂഹമാധ്യമങ്ങളുമായി താരതമ്യം ചെയ്തുകൊണ്ട് ബജാജ് പുതിയ പരസ്യം പുറത്തിറക്കിയിരിക്കുന്നു. ബജാജ് ഡോമിനർ വെസ് സോഷ്യൽ മിഡിയ എന്ന പേരിൽ മൂന്നു പരസ്യങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്.

Dominar Vs Social media: Episode 2 Hyper-agility Vs Hyper swipe

സമൂഹമാധ്യമങ്ങൾക്കാണോ ഡോമിനറിനാണോ വേഗം കൂടുതലെന്നു കണ്ടുപിടിക്കലാണ് ആദ്യ പരസ്യം. 140 ക്യാരക്ടർ ടൈപ്പു ചെയ്യുന്നതാണോ ഡോമിനറിൽ 140 കീമി വേഗത കടക്കുന്നതാണോ ആദ്യം നടക്കുക എന്നതിന് ഉത്തരമാണ് ആദ്യ പരസ്യം കണ്ടെത്തുന്നത്.

Dominar Vs Social media Episode 3: Hyper-control Vs Hyper selfie

ദുഷ്കരമായ വളവുകൾ ഡോമിനർ എങ്ങനെ തരണം ചെയ്യുന്നു എന്നതാണ് രണ്ടാമത്തെ പരസ്യം. ഡോമിനറിന്റെ കൺട്രോളിന്റേയും ബ്രേക്കിന്റേയും കഴിവ് കാണിക്കുന്നതാണ് മൂന്നാമത്തെ പരസ്യം. പരസ്യങ്ങളുടെ അവസാനം സമൂഹ മാധ്യമങ്ങളെക്കാൾ വേഗം കൂടുതൽ ബജാജിന്റെ ഡോമിനർ‌ ഹൈപ്പർ‌ ടൂററിനാണെന്നു കമ്പനി പറയുന്നു.