Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസ് പോലും കൈകൂപ്പി, ഇദ്ദേഹത്തിനു മുന്നിൽ

Image Source: Twitter Image Source: Twitter

റോഡു നിയമങ്ങൾ സുരക്ഷിത യാത്രയ്ക്ക് വേണ്ടിയുള്ളതാണ്. ഹെൽമെറ്റും സീറ്റ് ബെൽറ്റുമെല്ലാം യാത്ര കൂടുതൽ സുരക്ഷിതമാക്കുന്നു. എന്നാൽ പലപ്പോഴും പൊലീസിനെ പേടിച്ചാണ് നാം നിയമം പലിക്കാറ്. എന്നാൽ നിയമപാലകർ പോലും നിസഹായകരാവുന്ന ചില അവസങ്ങളുണ്ടാകാറുണ്ട് അത്തരത്തിലൊരും ചിത്രമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

രണ്ടു കുട്ടികൾ അടക്കം അഞ്ചു പേരെ വെച്ച് ഹെൽമെറ്റില്ലാതെ ബൈക്ക് ഓടിക്കുന്ന ആളുടെ നേരെ നോക്കും കൈകൂപ്പുന്ന പൊലീസുകാരന്റെ ചിത്രം ആന്ധ്രാ കേ‍ഡറിലെ ഐഎഎസ് ഉദ്യോഗസ്ഥൻ അഭിഷേക് ഗോയലാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശിലെ അനന്തപുരയിലാണ് സംഭവം നടന്നത്. മഡകാസിര സർക്കിൾ ഇൻസ്പെക്ടറായ ബി ശുഭ്കുമാറാണ് ബൈക്കിലെത്തിയ കെ ഹനുമന്തരയടു എന്ന സാഹസികന് മുന്നിൽ കൈകൂപ്പി പോയത്.

ശുഭ്കുമാറിന്റെ ഒന്നര മണിക്കൂർ നീണ്ടു നിന്ന് ട്രാഫിക് ബോധവത്കരണ പരിപാടിയില്‍ ഈ ബൈക്ക് ഓടിക്കുന്ന ഹനുമന്തരയടുവും ഉണ്ടായിരുന്നു. പരിപാടികഴിഞ്ഞ് മണിക്കൂറുകൾക്കകം തന്നെയാണ് ഹനുമന്തരയടു അഞ്ചുപേരെ ഒരു ബൈക്കിൽ‌ കയറ്റിക്കൊണ്ട് പോകുന്നത് കണ്ടത്. തന്റെ ബോധവത്കരണം കൊണ്ട് ഒരു പ്രയോജനവും ലഭിച്ചില്ല നിരാശയാലാണ് നിസ്സാഹായനായി അവര്‍ക്ക് മുന്നില്‍ കൈകൂപ്പി നിന്നത് എന്നാണ് ശുഭ്കുമാർ പറയുന്നത്.