Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുള്ളറ്റിൽ ഇന്ത്യ ചുറ്റാൻ എൻഎസ്‍ജി കമാന്റോകൾ

Bullet Bullet

റോയൽ എൻഫീൽഡ് കമ്പനിയുടെ തുടക്കം ബ്രിട്ടനിലാണെങ്കിലും ഇന്ന് തനി ഇന്ത്യക്കാരനാണ്. അതിർത്തി പ്രദേശങ്ങളിൽ വിശ്വസിച്ച് ഓടിക്കാവുന്ന ഇരുചക്രവാഹനത്തിന് വേണ്ടിയുള്ള ഇന്ത്യൻ ആർമിയുടെ അന്വേഷണമാണ് ബ്രിട്ടനിലെ റോയൽ എൻ‌ഫീൽഡിൽ‍ ചെന്നവസാനിച്ചത്. അന്ന് 800 ബുള്ളറ്റുകളാണ് ഇന്ത്യൻ ആർമി എൻഫീൽഡിൽ നിന്ന് സ്വന്തമാക്കിയത്. പിന്നീട് ഇന്ത്യയിലേയ്ക്ക് പറിച്ചു നട്ട റോയൽ എൻഫീൽഡ് ഇന്ന് നമ്മൂടെ ഏറ്റവും പ്രിയപ്പെട്ട ബൈക്ക് നിർമാതാക്കളാണ്.

ഇന്നുതൊട്ട് ഇന്ത്യൻ സൈന്യത്തിൽ ബുള്ളറ്റ് സേവനമനുഷ്ടിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും മികച്ച കമാന്റോ ഫോഴ്സിൽ ഒന്നായ എൻഎസ്ജി ബുള്ളറ്റിൽ യാത്ര പോകുകയാണ്. യുദ്ധമുഖത്തേയ്ക്കോ കമാന്റോ ഓപ്പറേഷനോ അല്ല, മറിച്ച് ഇന്ത്യയിൽ ആകെ മാനം ശാന്തി സന്ദേശവുമായിട്ടാണ് ആ യാത്ര. എൻഎസ്ജി സ്ഥാപിതമായതിന്റെ 33 വർഷങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് തീവ്രവാദത്തിനെതിരെ പൊരുതാൻ 7000 കിലോമീറ്റർ നീളുന്ന ബുള്ളറ്റ് യാത്ര നടത്തുന്നത്. 

പതിനഞ്ച് ബ്ലാക്ക് ക്യാറ്റ് കമാന്റോകളായിരിക്കും ഗാന്ധിനഗർ, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത തുടങ്ങിയ എൻഎസ്‍ജിയുടെ റീജിയണൽ ഹബുകൾ വഴിയുള്ള യാത്ര നടത്തുന്നത്. റോയൽ എൻഫീൽഡ് ക്ലാസിക്ക് 500 ന്റെ ഏറ്റവും പുതിയ വകഭേദമായ സ്‌റ്റെല്‍ത് ബ്ലാക്കിലാണ് കമാന്റോകളുടെ യാത്ര.