Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരക്ഷാ പുരസ്കാരം സ്വന്തമാക്കി ജീപ്പ് കോംപസ്

Jeep Compass Jeep Compass

അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പിന്റെ ചെറു എസ്‌യുവി കോംപസിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി. അമേരിക്കൻ ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സെയിഫ്റ്റി നടത്തിയ ക്രാഷ് ടെസ്റ്റിലാണ് ജീപ്പ് കോംപസ് ടോപ്പ് സെയ്ഫ്റ്റി പിക്ക് പുരസ്കാരം ലഭിച്ചത്. 40 മൈൽ വേഗത്തിൽ നടത്തിയ ടെസ്റ്റിലാണ് പൂർണ്ണ സുരക്ഷിതമാണ് ജീപ്പ് കോംപസ് എന്ന് തെളിഞ്ഞത്. കോംപസിന്റെ അമേരിക്കൻ സ്പെക്ക് വാഹനത്തിലാണ് ക്രാഷ് ടെസ്റ്റ് നടത്തിയത്.

2017 Jeep Compass driver-side small overlap IIHS crash test

നേരത്തെ യൂറോ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാര്‍ സ്വന്തമാക്കിയിരുന്നു ജീപ്പ് കോംപസ്. കോംപസിന്റെ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലും റൈറ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലും ഒരുപോലെ സമ്പൂര്‍ണ സുരക്ഷിതമാണെന്നാണ് യൂറോ എന്‍സിഎപിയുടെ ക്രാഷ് ടെസ്റ്റില്‍ കണ്ടെത്തിയിരിക്കുന്നത്. പിന്‍ സീറ്റില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് 83 ശതമാനം സുരക്ഷ നല്‍കുന്ന കോംപസ്. മുതിര്‍ന്നവര്‍ക്ക് 90 ശതമാനം സുരക്ഷയും നല്‍കുന്നുണ്ട്. മുന്‍ ക്രാഷ് ടെസ്റ്റ്, വശങ്ങളുടെ ക്രാഷ് ടെസ്റ്റ് തുടങ്ങിയ ടെസ്റ്റുകള്‍ യൂറോ എന്‍സിഎപി കോംപസില്‍ നടത്തിയതിന് ശേഷമാണ് സുരക്ഷിതമായ വാഹനമാണ് ജീപ്പ് എന്ന് യുറോ എന്‍സിഎപി പ്രഖ്യാപിച്ചത്.

2 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍, 1.4 ലീറ്റര്‍ പെട്രോള്‍ എന്നിങ്ങനെ രണ്ട് എന്‍ജിനുകളാണ് കോംപസിന് ഇന്ത്യയിലുള്ളത്. 3750 ആര്‍പിഎമ്മില്‍ 173 പിഎസ് കുരുത്തും 1750 മുതല്‍ 2500 വരെ ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണു 2 ലീറ്റര്‍ ഡീസല്‍ എന്‍ജിനും 162 എച്ച് പി വരെ കരുത്തും 250 എന്‍ എം വരെ ടോര്‍ക്കും നല്‍കുന്ന 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുമാണുള്ളത്.  ഡീസല്‍ എന്‍ജിനു ലീറ്ററിന് 17.1 കീമി മൈലേജാണു കമ്പനി അവകാശപ്പെടുന്നത്. ഇരു എന്‍ജിനുകള്‍ക്കുമൊപ്പം ആറു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണു ഗീയര്‍ബോക്‌സ്. 15.20 ലക്ഷം മുതല്‍ 21.41 ലക്ഷം രൂപവരെയാണ് ജീപ്പ് കോംപസിന്റെ കൊച്ചി എക്‌സ്‌ഷോറൂം വില.