Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറക്കലിനിടെ എൻജിൻ നിലച്ചു, വിമാനം തടാകത്തിൽ ഇടിച്ചറക്കി

Image Source: Twitter Image Source: Twitter

പറക്കുന്നതിനിടെ വിമാനത്തിന്റെ എൻജിൻ പ്രവർത്തന രഹിതമായതിനെ തുടർന്ന് വിമാനം തടാകത്തിൽ ഇടിച്ചിറക്കി. അമേരിക്കയിലെ ലാസ്‌വേഗസിലാണ് സംഭവം നടന്നത്. നോർത്ത് ലാസ്‌വേഗസ് വിമാനത്താവളത്തിലേക്ക് പൊകവെയാണ് വിമാനത്തിന്റെ ഒന്നാം എൻജിൻ പ്രവർത്തന രഹിതമായത്. ഇതേ തുടർന്ന് പൈലറ്റ് അടിയന്തരമായി വിമാനം നിലത്തിറക്കുകയായിരുന്നു.

Small Plane Lands In Golf Course Pond

യുഎസ് ഹൈവേ 95 ന് സമീപത്തുള്ള പെയിന്റ‍‍ഡ് ഡസേർട്ട് ഗോള്‍ഫ് ക്ലബിലെ തടാകത്തിലേക്കാണ് പൈലറ്റ് വിമാനം ഇടിച്ചിറക്കിയത്. പൈലറ്റ് അടക്കം രണ്ടു പേരാണ് വിമാനത്തിലുണ്ടായിരുന്നത്. രണ്ടു പേർക്കും കാര്യമായ പരിക്കുകളില്ലെന്നാണ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. തടാകത്തിൽ ഇടിച്ചിറക്കിയ വിമാനത്തിൽ നിന്ന് രണ്ടുപേരും ഇറങ്ങി നീന്തി കരയ്ക്കെത്തി എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

ആറുപേർക്ക് വരെ സഞ്ചരിക്കാവുന്ന ബിച്ച് ബി 95 വിമാനമാണ് അപകടത്തിൽ പെട്ടത്. അമേരിക്കൻ കമ്പനിയായ ബിച്ച്ക്രാഫ്റ്റ് നിർമിക്കുന്ന വിമാനങ്ങൾ ചെറു യാത്രകൾക്കാണ് പ്രധാനമായും ഉപയോഗിക്കുന്നത്.