Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആന്റണി പെരുമ്പാവൂരിന് ഇനി ജീപ്പിന്റെ 'ആശീർവാദം'

Antony Perumbavoor Antony Perumbavoor

മലയാള സിനിമയുടെ അണിയറകളിൽ ഏറ്റവും ഉയർന്നു കേൾക്കുന്ന പേരുകളാണ് ആശീർവാദ് സിനിമാസും അതിന്റെ ഉടമ ആന്റണി പെരുമ്പാവൂരിന്റേതും. ചെറിയ വേഷങ്ങളിലൂടെ അരങ്ങിലും ഒരു കൈ നോക്കുന്ന ആന്റണി നിർമ്മാതാവ് എന്ന പേരിലാണ് കൂടുതൽ അറിയപ്പെടുന്നത്. മോഹൻലാൽ എന്ന മലയാള സിനിമയിലെ ഏറ്റവും രുചികരമായ വിഭവത്തോടൊപ്പം ചേർത്തു വിളമ്പിയപ്പോൾ ആന്റണി മലയാളിക്കൾക്ക് ഏറെ സ്വീകാര്യനാകുകയായിരുന്നു. നരസിംഹവും രാവണപ്രഭുവും ദൃശ്യവും ഒപ്പവുമെല്ലാം ആന്റണിയെ സൂപ്പർ ഹിറ്റ് നിർമാതാവിന്റെ പട്ടികയിൽ ഒന്നാമനാക്കി.

antony-perumbavoor-jeep-2 Antony Perumbavoor

മലയാളത്തിലെ സൂപ്പർഹിറ്റ് നിർമാതാവിന്റെ യാത്രകൾക്ക് കൂട്ടായി വാഹന ലോകത്തെ സൂപ്പർഹിറ്റ് എസ് യു വി ജീപ്പ് കോംപസ്. ആരാധകരെ ആവേശത്തിലാഴ്ത്തിയ സിനിമകളുടെ അണിയറയിൽ പ്രവർത്തിച്ച ആന്റണിയുടെ മനം കവർന്നത് കരുത്തനായ ജീപ്പ് കോംപസ്. ജീപ്പ് കോംപസിന്റെ ഉയർന്ന വകഭേദമായ ലിമിറ്റ‍ഡാണ് ആന്റണി സ്വന്തമാക്കിയത്. നാലു വീൽ രണ്ട് വീൽ ഡ്രൈവ് മോഡുകളുള്ള കോംപസ് ലിമിറ്റഡിന്റെ എക്സ്ഷോറൂം വില 18.72 മുതലാണ് ആരംഭിക്കുന്നത്.

antony-perumbavoor-jeep Antony Perumbavoor

അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പിന്റെ ചെറു എസ് യു വി കോംപസ് ഇന്ത്യയിൽ എത്തിയത് കഴിഞ്ഞ ജൂലൈ 31നായിരുന്നു. പുറത്തിറങ്ങിയതു മുതൽ മികച്ച പ്രതികരണമാണ് കോംപസിന് ലഭിക്കുന്നത്. ഇന്ന് ഇന്ത്യയിൽ ഏറ്റവും അധികം വിൽപ്പനയുള്ള പ്രിമിയം എസ്‌യുവികളിലൊന്നും കോംപസ് തന്നെ. ഗ്രാൻഡ് ചെറോക്കിക്കും റാംഗ്‌ളർ അൺലിമിറ്റഡിനും ശേഷം പുറത്തിറക്കുന്ന വാഹനമാണ് കോംപസ്. കൂടാതെ ജീപ്പ് ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ വാഹനവും കോംപസ് തന്നെ.

2 ലീറ്റർ മൾ‌ട്ടിജെറ്റ് ഡീസൽ, 1.4 ലീറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട് എൻജിനുകളാണ് കോംപസിനുള്ളത്. 3750 ആർപിഎമ്മിൽ 173 പിഎസ് കുരുത്തും 1750 മുതൽ 2500 വരെ ആർപിഎമ്മിൽ 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണു 2 ലീറ്റർ ഡീസൽ എൻജിനും 162 എച്ച് പി വരെ കരുത്തും 250 എൻ എം വരെ ടോർക്കും നൽകുന്ന 1.4 ലീറ്റർ പെട്രോള്‍ എൻജിനുമാണുള്ളത്.  ഡീസല്‍ എൻജിനു ലീറ്ററിന് 17.1 കീമി മൈലേജാണു കമ്പനി അവകാശപ്പെടുന്നത്. ഇരു എൻജിനുകൾക്കുമൊപ്പം ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണു ഗീയർബോക്സ്. 15.20 ലക്ഷം മുതൽ 21.41 ലക്ഷം രൂപവരെയാണ് ജീപ്പ് കോംപസിന്റെ കൊച്ചി എക്സ്ഷോറൂം വില.