Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകൻ തൈമൂറിന് 1.3 കോടിയുടെ ജീപ്പ് സമ്മാനിച്ച് ബോളിവുഡിന്റെ ‘നവാബ്’

Saif Ali Khan Jeep Saif Ali Khan Jeep

ബോളിവുഡിലെ കുഞ്ഞ് സൂപ്പർ താരമാണ് കരീന–സെയ്ഫ് ദമ്പതികളുടെ മകൻ തൈമൂർ. ജനിച്ചപ്പോൾ മുതൽ വാർത്തകളിൽ താരമായി തിളങ്ങുന്ന തൈമൂര്‍ അലി ഖാന്‍ പട്ടൗഡിക്ക് 1.30 കോടി രൂപയുടെ ജീപ്പ് ഗ്രാൻഡ് ചെറോക്കി എസ്ആർടി സമ്മാനിച്ചിരിക്കുന്നു ബോളിവുഡിന്റെ നവാബ് സെയ്ഫ് അലി ഖാൻ. ഡിസംബർ 20 ന് ഒന്നാം പിറന്നാൾ ആഘോഷിക്കാനൊരുക്കുന്ന മകനാണ് ജീപ്പിന്റെ ലക്ഷ്വറി എസ് യു വി സെയ്ഫ് സമ്മാനിച്ചത്.

saif-ali-khan-jeep-1 Saif Ali Khan

ജീപ്പിന്റെ ഇന്ത്യയിൽ നിരയിലെ ഏറ്റവും കരുത്തുറ്റ വാഹനമാണ് തൈമൂറിന് സമ്മാനിക്കാനായി താരം സ്വന്തമാക്കിയത്.  തൈമൂറിനായി വാഹനത്തിൽ പ്രത്യേക സീറ്റുണ്ടെന്നും, ചെറി റെ‍ഡ് കളർ മകന് ഇഷ്ട്ടപ്പെടുമെന്നും വാഹനം സ്വന്തമാക്കിക്കൊണ്ട് സെയ്ഫ് പറഞ്ഞു.  ജീപ്പ് ഇന്ത്യ തന്നെയാണ് സെയ്ഫിന്റെ പുതിയ വാഹനത്തിന്റെ വിവരങ്ങൾ പുറത്തു വിട്ടത്. 

ജീപ്പ് ഇന്ത്യയുടെ അത്യാഢംബര വാഹനമാണ് ഗ്രാൻഡ് ചെറോക്കി എസ്ആർടി. ഗ്രാൻഡ് ചെറോക്കിയെ അടിസ്ഥാനപ്പെടുത്തി നിർമിച്ച കരുത്തൻ എസ് യു വിയാണ് എസ്ആർടി. 6.4 ലീറ്റർ വി8 പെട്രോൾ എൻജിനാണ് എസ്ആർടിക്ക് കരുത്ത് പകരുന്നത്.  6250 ആർപിഎമ്മിൽ 468 ബിഎച്ച്പി കരുത്തും 4100 ആര്‍‌പിഎമ്മിൽ 624 എൻഎം ടോർക്കുമുണ്ട് ഈ വാഹനത്തിന്.