Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോട്ടിന് മുകളിലൂടെ പറക്കുന്ന മറ്റൊരു ബോട്ട്– വിഡിയോ

super-boat Image Captured From Youtube Video

കാണികൾക്ക് ആവേശമാണ് വെള്ളത്തിനു മുകളിലൂടെ തെന്നി നീങ്ങുന്ന സൂപ്പർബോട്ട് മത്സരങ്ങൾ. ശരവേഗത്തിൽ പായുന്ന ബോട്ടുകൾ പങ്കെടുക്കുന്ന ഈ മത്സരങ്ങളിൽ അപകടങ്ങൾക്കും കുറവില്ല. അത്തരത്തിലൊരു അപകടത്തിന്റെ വിഡിയോയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

2017 Super Boat Key West Boat Crash

അമേരിക്കയിലെ ഫ്ലോറിഡയിൽ കഴിഞ്ഞ ‍ദിവസം നടന്ന കീ വെസ്റ്റ് വേൾഡ് ചാമ്പ്യൻഷിപ്പിലായിരുന്നു അപകടം നടന്നത്. മത്സരത്തിൽ പങ്കെടുത്തൊരു ബോട്ടിന്റെ മുകളിലൂടെ കയറി അന്തരീക്ഷത്തിൽ ഉയർന്ന് പൊങ്ങിയ ബോട്ട് തലകീഴായി മറിയുകയായിരുന്നു. കാണികളെയെല്ലാം ഞെട്ടിച്ച അപകടമായിരുന്നു അതെങ്കിലും ബോട്ടിലുണ്ടായിരുന്ന രണ്ടു പേർക്കും പരിക്കുകളൊന്നും തന്നെയില്ല എന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.