Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൈവേയിലൂടെ ഓടുന്ന ലോറിയുടെ ടയർ ഊരിത്തെറിച്ചപ്പോള്‍-വിഡിയോ

Image Captured From Youtube Video Image Captured From Youtube Video

ഹൈവേയിലൂടെ പോകുന്ന വാഹനത്തിന്റെ ടയർ ഊരിപ്പോയാൽ എന്തായിരിക്കും അവസ്ഥ? ടയർ‌ നഷ്ടപ്പെടുന്ന വാഹനം അപകടത്തിൽപ്പെടാനുള്ള സാധ്യതയുണ്ടെന്ന് മാത്രമല്ല. ഹൈവേയിലൂടെ സഞ്ചരിക്കുന്ന മറ്റു യാത്രക്കാർക്ക് ഗുരുതരമായ അപകടങ്ങളുണ്ടാകാനുള്ള സാധ്യതകളും ഉണ്ട്.

Truck Loses Wheel While Driving

റോ‍ഡ് സൈഡിലൂടെ നടക്കുന്ന യുവാവിനെ ഇടിച്ചിടുന്ന ടയറിന്റെ വിഡിയോ കുറച്ചു നാൾ മുൻപ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതാണ്. ഇപ്പോഴിതാ ഹൈവേയിലൂടെ പോകുന്ന ഒരു ട്രെയിലർ ട്രക്കിന്റെ ടയർ ഊരിത്തെറിക്കുന്ന വിഡിയോയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. തായ്‌ലാന്‍‍ഡിലെ ഹൈവേയിലാണ് സംഭവം നടന്നത്.

പിന്നിലൂടെ പോകുന്നൊരു വാഹനത്തിന്റെ ഡാഷ് ബോർഡ് ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ഹൈവേയിലൂടെ പോകുന്ന മറ്റൊരു ലോറിയെ ഓവർടേക്ക് ചെയ്യുമ്പോഴായിരുന്നു പിന്നിലെ ടയർ ഊരിത്തെറിച്ചത്. ഭാഗ്യം കൊണ്ടു മാത്രമാണ് പിന്നിൽ വന്ന വാഹനത്തിൽ ഇടിക്കാതെ പോയത് എന്ന് വിഡിയോയിൽ കാണാം.