Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഊതിക്കാൻ മാത്രമല്ല ചുക്കുകാപ്പി തരാനും കേരള പൊലീസിന് അറിയാം

fb-post Image Captured From Video

പൊലീസ് ചെക്കിങ്ങിനെ പഴി പറയുന്നവരാണ് നമ്മളിൽ എല്ലാവരും. പക്ഷെ രാത്രയിൽ ഉറക്കമൊഴിച്ച് അവർ നടത്തുന്ന ചെക്കിങ്ങുകൾ നമ്മുടെ കൂടി സുരക്ഷയ്ക്കാണാണെന്ന് ആരും ഓർക്കാറില്ല. ഹെൽമെറ്റില്ലാതെയും മദ്യപിച്ചും വാഹനമോടിച്ചാൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ ഇല്ലാതാക്കാനാണ് പലപ്പോഴും പൊലീസ് ശ്രമിക്കാറ്. പൊലീസിൽ നിന്ന് ഉണ്ടായ ഒരു നല്ല അനുഭവം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ജോൺ മത്തായി സാബു.

കൊച്ചിയിൽ നിന്ന് കോട്ടയത്തേയ്ക്കുള്ള യാത്രയിലായിരുന്നു ജോണും സുഹൃത്തുക്കളും. രാത്രി 12 മണിക്ക് വാഹനങ്ങളെ തടഞ്ഞു നിർത്തി ഡ്രൈവർ ഉറങ്ങാതിരിക്കാൻ ചുക്ക് കാപ്പി നൽകുകയായിരുന്നു എന്നാണ് ഇവർ പറയുന്നത്. ആലപ്പുഴ ജില്ലയിലെ മങ്കോമ്പ് എന്ന സ്ഥലത്ത് വെച്ചാണ് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഈ അനുഭവമുണ്ടായതെന്നും ഇവർ പറയുന്നു. തങ്ങളെ മാത്രമല്ല അതുവഴി പോകുന്ന വാഹനങ്ങളിലെ യാത്രക്കാർക്കെല്ലാം പൊലീസുകാർ ചുക്ക് കാപ്പി നൽകുന്നുണ്ടെന്നും ഇവർ പറയുന്നു.