Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

8.85 ലക്ഷം രൂപ വരെ വിലക്കുറവിൽ ഔഡി കാറുകൾ

audi-q7 Audi Q7, Representative Image

വർഷാവസാനമായതോടെ വിൽപ്പന മെച്ചപ്പെടുത്താൻ ആകർഷക വിലക്കിഴിവുമായി ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി. തിരഞ്ഞെടുത്ത മോഡലുകൾക്ക് വിലയിൽ 8.85 ലക്ഷം രൂപയുടെ വരെ ഇളവുകളാണ് ഔഡി വാഗ്ദാനം ചെയ്യുന്നത്. ക്രിസ്മസ്, നവവത്സരാഘോഷവേള പ്രമാണിച്ചു പ്രഖ്യാപിച്ച ‘ഔഡി റഷ്’ എന്ന ഈ പരിമിതകാല പദ്ധതിയിലൂടെ ‘എ ത്രീ’, ‘എ ഫോർ’, ‘എ സിക്സ്’, ‘ക്യു ത്രീ’ തുടങ്ങിയവയ്ക്കാണു കമ്പനി പ്രത്യേക വിലയും ആകർഷക പ്രതിമാസത്തവണ(ഇ എം ഐ)യും ലഭ്യമാക്കുന്നത്.

വിവിധ മോഡലുകൾക്ക് മൂന്നു ലക്ഷം മുതൽ 8.85 ലക്ഷം രൂപ വരെ വിലക്കിഴിവ് ലഭിക്കുമെന്നത് ഇഷ്ടപ്പെട്ട ഔഡി മോഡൽ തിരഞ്ഞെടുക്കാനുള്ള അപൂർവ അവസരമാണു സമ്മാനിക്കുന്നതെന്നു കമ്പനി അവകാശപ്പെട്ടു. പോരെങ്കിൽ 2017ൽ വാങ്ങുന്ന കാറിന്റെ വായ്പയുടെ തിരിച്ചടവ് 2019ലാണ് ആരംഭിക്കുകയെന്ന ആകർഷണവുമുണ്ട്. 

പദ്ധതി പ്രകാരം ‘എ ത്രീ’ 26.99 ലക്ഷം രൂപയ്്ക്കു ലഭിക്കും; കാറിന്റെ ലിസ്റ്റ് പ്രൈസ് 31.99 ലക്ഷം രൂപയായിരുന്നു. 39.97 ലക്ഷം രൂപയ്ക്കു വിറ്റിരുന്ന ‘എ ഫോർ’ ‘ഔഡി റഷ്’ പദ്ധതിയിൽ 33.99 ലക്ഷത്തിനു ലഭിക്കും. സെഡാനായ ‘എ സിക്സി’ന് 53.84 ലക്ഷം രൂപയായിരുന്നു വില; ഇപ്പോഴാവട്ടെ കാർ 44.99 ലക്ഷം രൂപയ്ക്കു സ്വന്തമാക്കാം. സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ക്യു ത്രീ’ ഈ പദ്ധതിയിൽ 29.99 ലക്ഷം രൂപയ്ക്കു ലഭിക്കും; നേരത്തെ 33.40 ലക്ഷം രൂപയായിരുന്നു വില.