Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാത്തിരിക്കാം ജീപ്പിന്റെ ചെറു എസ് യു വിക്കായി

jeep-renegade-1 Jeep Renegade

ഇന്ത്യൻ വിപണിക്കായി നാലുമീറ്ററിൽ താഴെ നീളമുള്ള കോംപാക്റ്റ് എസ്‌യുവിയുമായി ജീപ്പ് എത്തുന്നു. കോംപസിന് ശേഷം ജീപ്പ് ഇന്ത്യയിൽ നിർമിക്കുന്ന വാഹനമായിരിക്കും അതെന്നാണ് ജീപ്പിന്റെ ഗ്ലോബൽ ഹെഡ്‌ മൈക്ക് മാൻലി പറഞ്ഞിരിക്കുന്നത്. ഫോഡ് ഇക്കോസ്പോർട്, മാരുതി വിറ്റാരെ ബ്രെസ, ടാറ്റ നെക്സോൺ തുടങ്ങിയ വാഹനങ്ങളുമായിടാണ് ജീപ്പിന്റെ കോംപാക്റ്റ് എസ്‌യുവി മത്സരിക്കുക.

jeep-renegade-1 Jeep Renegade

എന്നാൽ രാജ്യാന്തര വിപണിയിലുള്ള റെനഗേഡിനെ അടിസ്ഥാനമാക്കിയാണ് പുതിയ കോംപാക്റ്റ് എസ്‍യുവിയെ നിർമിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. റെനഗേഡിലെ അടിസ്ഥാനമാക്കിയ ചെറു എസ്‌യുവിയുടെ പരീക്ഷണയോട്ടങ്ങൾ കമ്പനി നേരത്തെ ആരംഭിച്ചിരുന്നു. കോംപസിനെ നിർമിച്ചിരിക്കുന്ന അതേ പ്ലാറ്റ്ഫോമിൽ തന്നെ നിർമിക്കുന്ന റെനഗേഡിന് 4232 എംഎം നീളവും 2022 എംഎം വീതിയുമുണ്ടാകും. ക്രേറ്റയെക്കാൾ 40 എംഎം നീളക്കുറവും 242 എംഎം വീതി കൂടുതലുമാണ് റെനഗേഡിന്. കോംപസിലൂടെ എസ് യു വി സെഗ്മെന്റിൽ ലഭിച്ച ജനപിന്തുണ കൂട്ടാനായിരിക്കും റെനഗേഡിലൂടെ കമ്പനി ശ്രമിക്കുന്നത്.

കോംപസിൽ ഉപയോഗിക്കുന്ന എൻജിനുകൾ തന്നെയാണ് റെനഗേഡിലുമെങ്കിലും ഇവയുടെ കരുത്തു കുറഞ്ഞ വകഭേദമായിരിക്കും. തുടക്കത്തിൽ 140 ബിഎച്ച്പി കരുത്തുൽപ്പാദിപ്പിക്കുന്ന 2 ലീറ്റർ‌ ഡീസൽ എൻജിനും 1.4 ലീറ്റർ പെട്രോൾ എൻജിനായിരിക്കുമെങ്കിലും പിന്നീട് മാരുതി എസ് ക്രോസിൽ ഉപയോഗിക്കുന്ന 1.6 ലീറ്റർ മൾട്ടി ജെറ്റ് എൻജിനും എത്തിയേക്കാം. അടുത്ത വർഷം ആദ്യം റെനഗേഡ് വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്.