Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരുതി ‘വിന്റർ കെയർ ക്യാംപ്’ വ്യാഴാഴ്ച മുതൽ

Winter Car Care Camp Winter Car Care Camp

ശൈത്യകാലം പ്രമാണിച്ചു വാഹനങ്ങൾക്കു പ്രത്യേക പരിശോധനാ ക്യാംപുമായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ). രാജ്യത്തെ അംഗീകൃത ഡീലർഷിപ്പുകളിലെ വർക്ഷോപ്പുകൾ മുഖേന വ്യാഴാഴ്ച മുതൽ 17 വരെയാണു ‘വിന്റർ കെയർ ക്യാംപു’കൾ സംഘടിപ്പിക്കുക. 

കാറിന്റെ പ്രധാന യന്ത്രഘടകങ്ങൾ സൗജന്യമായി വിപുല പരിശോധന നടത്താൻ ലക്ഷ്യമിട്ടാണു മാരുതി സുസുക്കി ‘വിന്റർ കാർ കെയർ ക്യാംപ്’സംഘടിപ്പിച്ചിരിക്കുന്നത്. ശീതകാലത്ത് പതിയിരിക്കുന്ന അപകടസാധ്യത ഒഴിവാക്കാനും കാറുകളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കാനും ഉതകുന്ന വിധത്തിലുള്ള പരിശോധന മാരുതി സുസുക്കി, നെക്സ ഷോറൂമുകൾ വഴി വിൽക്കുന്ന എല്ലാ മോഡലുകൾക്കും ലഭ്യമാണ്. മാരുതി സുസുക്കി അംഗീകൃത വർക്ഷോപ്പുകളിലെ പ്രത്യേക പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ധരാണു കാറുകൾ പരിശോധിച്ച് കാര്യക്ഷമത ഉറപ്പു വരുത്തുക. 

മാരുതി സുസുക്കി കെയർ മൊബൈൽ ആപ്ലിക്കേഷൻ വഴി വാഹന ഉടമകൾക്കു ക്യാംപിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യാം. തിരഞ്ഞെടുത്ത സ്പെയർ പാർട്സുകൾക്കും ലേബർ ചാർജിനും പകരം ലോയൽറ്റി വൗച്ചർ നൽകാനും അവസരമുണ്ടാകും. ഉപയോക്താക്കൾക്കു മികച്ച സേവനം ഉറപ്പാക്കാനും കാറുകളുടെ കാര്യക്ഷമത ഉറപ്പാക്കാനും ലക്ഷ്യമിട്ടാണു ‘വിന്റർ കെയർ ക്യാംപ്’ സംഘടിപ്പിച്ചിരിക്കുന്നതെന്നു മാരുതി സുസുക്കി അധികൃതർ വ്യക്തമാക്കി.