Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർഷത്തിൽ കാർ വില കൂട്ടാൻ ടാറ്റയും

Tata Tiago Tata Tiago

പുതുവർഷത്തിൽ വാഹന വില വർധിപ്പിക്കുന്ന കമ്പനികളുടെ പട്ടികയിലേക്കു ടാറ്റ മോട്ടോഴ്സും. അസംസ്കൃത വസ്തുക്കളുടെ വിലയേറിയ സാഹചര്യത്തിൽ ജനുവരി മുതൽ ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങളുടെ വിലയിൽ 25,000 രൂപയുടെ വരെ വർധന നടപ്പാവുമെന്നാണു കമ്പനിയുടെ പ്രഖ്യാപനം. വിപണി സാഹചര്യങ്ങളിലെ മാറ്റങ്ങളും ഉൽപ്പാദന ചെലവേറിയതും സാമ്പത്തിക മേഖലയിലെ വിവിധ ഘടകങ്ങളമാണു വില വർധന അനിവാര്യമാക്കിയതെന്നു ടാറ്റ മോട്ടോഴ്സ് പ്രസിഡന്റ്(പാസഞ്ചർ വെഹിക്കിൾ ബിസിനസ്) മയങ്ക് പരീക്ക് അറിയിച്ചു. ‘ടിയാഗൊ’, ‘ഹെക്സ’, ‘ടിഗൊർ’, ‘നെക്സൻ’ തുടങ്ങിയ മോഡൽ അവതരണങ്ങളുടെ പിൻബലത്തിൽ വരുംവർഷവും വാഹന വിൽപ്പനയിലെ വളർച്ച നിലനിർത്താൻ കമ്പനിക്കു സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 

അടുത്തയിടെ വിൽപ്പനയ്ക്കെത്തിയ ലൈഫ് സ്റ്റൈൽ കോംപാക്ട് എസ് യു വിയായ ‘നെക്സ’ന് പ്രഖ്യാപിച്ച പ്രാരംഭ വിലയും ഡിസംബർ 31ന് അവസാനിക്കുമെന്ന് പരീക്ക് അറിയിച്ചു. പുതുവർഷത്തിൽ ‘നെക്സൻ’ ശ്രേണിയുടെ വിലയിലും 25,000 രൂപയുടെ വരെ വർധന നിലവിൽ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഉൽപ്പാദന ചെലവും കടത്തുകൂലിയും ഇടയ്ക്കിടെ അവലോകനം ചെയ്താണു വാഹന വിലയിലെ മാറ്റങ്ങൾ തീരുമാനിക്കുന്നതെന്നായിരുന്നു ടി കെ എമ്മിന്റെ വിശദീകരണം.

പുതുവർഷത്തിൽ കാർ വില വർധിപ്പിക്കുമെന്നു ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടറും(ടി കെ എം) കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ജനുവരി ഒന്നു മുതൽ പ്രാബല്യത്തോടെ കാർ വിലയിൽ മൂന്നു ശതമാനത്തോളം വർധന നടപ്പാക്കാനാണു ടൊയോട്ടയുടെ നീക്കം.‌ അതേസമയം ഇന്ത്യൻ കാർ വിപണിയെ നയിക്കുന്ന മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡും ഇതു വരെ വാഹന വില വർധന പ്രഖ്യാപിച്ചിട്ടില്ല. 

പുതുവർഷത്തിൽ വില വർധിപ്പിക്കുമെന്നു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വിവിധ മോഡലുകളുടെ വിലയിൽ കാൽ ലക്ഷം രൂപയുടെ വരെ വർധനയാണു ജനുവരി ഒന്നു മുതൽ നടപ്പാവുകയെന്നാണു ഹോണ്ടയുടെ നിലപാട്. പുതുവർഷത്തിൽ വാഹന വില വർധിപ്പിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഇസൂസു മോട്ടോഴ്സ് ഇന്ത്യയും ഫോക്സ്വാഗൻ ഗ്രൂപ്പിൽ പെട്ട ചെക്ക് ബ്രാൻഡായ സ്കോഡ ഓട്ടോ ഇന്ത്യയും ഒരുങ്ങുന്നുണ്ട്.

ഇന്ത്യയിൽ വിൽക്കുന്ന മോഡലുകളുടെ വിലയിൽ മൂന്നു മുതൽ നാലു ശതമാനം വരെ വർധനയാണ് ജനുവരി ഒന്നിനു നിലവിൽ വരികയെന്നാണ് ഇസൂസു വ്യക്തമാക്കിയത്. വാണിജ്യ വാഹനമായ ‘ഡി മാക്സി’ന്റെ റഗുലർ കാബ് പതിപ്പിന് 15,000 രൂപയോളം വില ഉരാനാണു സാധ്യത. പ്രീമിയം എസ് യു വിയായ ‘എം യു എക്സ്’ വിലയിലെ വർധന ഒരു ലക്ഷം രൂപയോളമാവും. പുതുവർഷത്തിൽ വാഹനവില വർധിപ്പിക്കുമെന്ന് ഇത്തവണ ആദ്യം പ്രഖ്യാപിച്ചതു സ്μാഡേ ഓട്ടോ ഇന്ത്യയായിരുന്നു. വിവിധ മോഡലുμളുടെ വിലയിൽ രണ്ടോ മൂന്നോ ശതമാനം വർധനയാണു ജനുവരി ഒന്നു മുതൽ നടപ്പാവുകയെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.