Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രേക്കിനു പകരം ആക്സിലറേറ്ററിൽ കാലമർത്തി, എസ്‌യുവി ഹോട്ടൽ തകർത്തു

Image Captured From Youtube Video Image Captured From Youtube Video

വാഹനം ഓടിക്കാൻ പഠിക്കുമ്പോൾ ബ്രേക്കും ആക്സിലേറ്ററുമെല്ലാം മാറിപ്പോകാറുണ്ട്. ബ്രേക്ക് ചവിട്ടേണ്ടിടത്ത് അറിയാതെ ചിലപ്പോൾ ആക്സിലറേറ്റർ അമർത്തുന്നത്. ഡ്രൈവിങ് പരിശീലിക്കുന്ന സമയത്താണെങ്കിൽ ഇതുകൊണ്ടു വലിയ കുഴപ്പമുണ്ടാകാൻ സാധ്യതയില്ല. എന്നാൽ തിരക്കുള്ളൊരു നഗരത്തിൽവെച്ചാണ് ആക്സിലറേറ്റർ അറിയാതെ അമർന്നു പോകുന്നതെങ്കിലോ?. പിന്നീടുണ്ടാകുന്ന കാര്യം പ്രവചിക്കാൻ സാധിക്കില്ല അല്ലെ?

SUV Smashes into Hotel as Driver Presses Accelerator by Mistake

അത്തരത്തിലൊരു സംഭവത്തിന്റെ വിഡിയോയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ചൈനയിലെ തിരക്കേറിയ നഗരത്തിലാണു സംഭവം നടന്നത്. ഡിസംബർ ആറിനു നടന്ന സംഭവത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസമാണു സമൂഹമാധ്യങ്ങളിൽ പ്രചരിച്ചത്. ഹോട്ടലിന്റെ  ഡോർ ഇടിച്ചു തകർന്ന് എസ്‍യുവി അകത്തേക്കു കയറുകയായിരുന്നു. അബദ്‌ധവശാൽ ബ്രേക്കിനു പകരം ആക്സിലറേറ്റർ അമർത്തിയതാണ് അപകട കാരണം എന്നാണു ഡ്രൈവർ പറയുന്നത്. 

ഹോട്ടലിലെ സിസിടിവിയിലാണു ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. അപകടം നടക്കുന്ന സമയത്ത് ഹോട്ടലിന്റെ മുന്നിലൂടെ ആളുകൾ നടക്കുന്നുണ്ടായിരുന്നെങ്കിൽ വാഹനം വരുന്നതുകൊണ്ട് ഓടി മാറുന്നതും വിഡിയോയിൽ കാണാം. ഹോട്ടലിനുള്ളിലുണ്ടായിരുന്ന രണ്ടു യുവതികളുടെ മേൽ വാതിലിന്റെ മുന്നിലുണ്ടായിരുന്ന മെറ്റൽ ഡിക്റ്റർ വീഴുന്നതും വിഡിയോയിലുണ്ട്. പുതിയ വാഹനമായതുകൊണ്ടാണ്  ഇത്തരത്തിലൊരു അബദ്ധം നടന്നതെന്നാണു ഡ്രൈവർ പൊലീസിനെ അറിച്ചത്.