Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ബുള്ളറ്റുകൾ വിറ്റു തീർന്നത് 15 സെക്കന്റിൽ

royal-enfield-classic-350 Royal Enfield Stealth Black

ബുള്ളറ്റ് എന്നും യുവാക്കൾക്ക് ആവേശമാണ്. ബുക്കുചെയ്ത് മാസങ്ങളോളം കാത്തിരുന്നാണ് ഓരോ ബുള്ളറ്റുകളും ഇവർ സ്വന്തമാക്കുന്നത്. പുറത്തിറങ്ങുന്ന ബൈക്കുകളെല്ലാം ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. ഇപ്പോഴിതാ പതിനഞ്ച് സെക്കന്റിൽ 15 ബുള്ളറ്റുകൾ വിറ്റു തീർന്നിരിക്കുന്നു. വിൽപ്പന ആരംഭിച്ച് 15 സെക്കന്റുകൾകൊണ്ടാണ് റോയൽ എൻഫീൽഡ് ക്ലാസിക്ക് 500 സ്‌റ്റെല്‍ത് ബ്ലാക്ക് മോഡലുകൾ‌ വിറ്റു തീർന്നത്.

royal-enfield-stealth-black-1 Royal Enfield Stealth Black

1.90 ലക്ഷം രൂപയായിരുന്നു ബുള്ളറ്റിന്റെ വില. 15000 രൂപയായിരുന്നു ബുക്കിങ് ചാർജ്. ഡിസംബർ എട്ടുവരെ ബുക്ക് ചെയ്തവർക്കാണ് ഡിസംബർ 13 നടന്ന വിൽപ്പനയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. വിൽപ്പന ആരംഭിച്ച് 15 സെക്കന്റിൽ തന്നെ എല്ലാ ബുള്ളറ്റുകളും വിറ്റുതീർന്നു എന്നാണ് കമ്പനി അറിയിച്ചത്. ‌

Royal Enfield - A Tribute to the Bravehearts

എൻഎസ്ജി സ്ഥാപിതമായതിന്റെ 33 വർഷങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് തീവ്രവാദത്തിനെതിരെ പൊരുതാൻ 8000 കിലോമീറ്റർ നീളുന്ന ബുള്ളറ്റ് യാത്ര നടത്താൻ കമാന്റോകൾ ഉപയോഗിച്ച ബുള്ളറ്റുകളായിരുന്നുവത്. പതിനഞ്ച് ബ്ലാക്ക് ക്യാറ്റ് കമാന്റോകൾ‌ ഗാന്ധിനഗർ, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത തുടങ്ങിയ എൻഎസ്‍ജിയുടെ റീജിയണൽ ഹബുകൾ വഴിയാണ് യാത്ര നടത്തിയത്.