Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ നിർമിത ജീപ്പ് പൂർണ സുരക്ഷിതൻ

Compass Crash Test Compass Crash Test

ഇന്ത്യൻ നിർമിക്കുന്ന ജീപ്പ് സമ്പൂർണ സുരക്ഷിതൻ. ഓസ്ട്രേലിയൻ ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം (എഎൻസിഎപി) നടത്തിയ ക്രാഷ് ടെസ്റ്റിലാണ് ജീപ്പ് കോംപസിന് അഞ്ച് സ്റ്റാർ ലഭിച്ചത്. ഇന്ത്യ നിർമിച്ച് ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ വിൽക്കുന്ന ജീപ്പാണ് എഎൻസിഎപി ക്ലാഷ് ടെസ്റ്റിനായി ഉപയോഗിച്ചത്.

ANCAP SAFETY RATING: Jeep Compass (December 2017 - onwards)

ഒമ്പത് എയർബാഗുകൾ ഓട്ടോണൊമസ് എമർജിൻസി ബ്രേക്കിങ് സിസ്റ്റം, ലൈൻ സപ്പോർട്ട് സിസ്റ്റം തുടങ്ങിയ സുരക്ഷ സംവിധാനങ്ങളുള്ള ജീപ്പാണ് ക്രാഷ് ടെസ്റ്റിനായി ഉപയോഗിച്ചത്. നേരത്തെ യൂറോ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാര്‍ സ്വന്തമാക്കിയിരുന്നു ജീപ്പ് കോംപസ്. കോംപസിന്റെ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലും റൈറ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലും ഒരുപോലെ സമ്പൂര്‍ണ സുരക്ഷിതമാണെന്നാണ് യൂറോ എന്‍സിഎപിയുടെ ക്രാഷ് ടെസ്റ്റില്‍ കണ്ടെത്തിയിരിക്കുന്നത്. പിന്‍ സീറ്റില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് 83 ശതമാനം സുരക്ഷ നല്‍കുന്ന കോംപസ്. മുതിര്‍ന്നവര്‍ക്ക് 90 ശതമാനം സുരക്ഷയും നല്‍കുന്നുണ്ട്. മുന്‍ ക്രാഷ് ടെസ്റ്റ്, വശങ്ങളുടെ ക്രാഷ് ടെസ്റ്റ് തുടങ്ങിയ ടെസ്റ്റുകള്‍ യൂറോ എന്‍സിഎപി കോംപസില്‍ നടത്തിയതിന് ശേഷമാണ് സുരക്ഷിതമായ വാഹനമാണ് ജീപ്പ് എന്ന് യുറോ എന്‍സിഎപി പ്രഖ്യാപിച്ചത്.

jeep-compass-crash-test-1 Jeep Compass

2 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍, 1.4 ലീറ്റര്‍ പെട്രോള്‍ എന്നിങ്ങനെ രണ്ട് എന്‍ജിനുകളാണ് കോംപസിന് ഇന്ത്യയിലുള്ളത്. 3750 ആര്‍പിഎമ്മില്‍ 173 പിഎസ് കുരുത്തും 1750 മുതല്‍ 2500 വരെ ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണു 2 ലീറ്റര്‍ ഡീസല്‍ എന്‍ജിനും 162 എച്ച് പി വരെ കരുത്തും 250 എന്‍ എം വരെ ടോര്‍ക്കും നല്‍കുന്ന 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുമാണുള്ളത്.  ഡീസല്‍ എന്‍ജിനു ലീറ്ററിന് 17.1 കീമി മൈലേജാണു കമ്പനി അവകാശപ്പെടുന്നത്. ഇരു എന്‍ജിനുകള്‍ക്കുമൊപ്പം ആറു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണു ഗീയര്‍ബോക്‌സ്