Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിഗ്‌നല്‍ ലംഘിച്ച സൂപ്പര്‍കാറിനെ സൈക്കിളില്‍ പിന്തുടര്‍ന്ന് പൊലീസ്!

japan-police Image Captured From Youtube Video

വാഹനയാത്രികരുടെ മാത്രമല്ല കാൽനടയാത്രികരുടെയും സുരക്ഷയ്ക്കു വേണ്ടി നിർമിച്ചവയാണു റോഡ് നിയമങ്ങള്‍. അവ പാലിക്കപ്പെടേണ്ടതു തന്നെയാണ്. റോഡില്‍ മറ്റു യാത്രക്കാരോ വാഹനങ്ങളോ ഉള്ളപ്പോൾ മാത്രമല്ല എല്ലാ അവസരത്തിലും ട്രാഫിക് സിഗ്‌നലുകള്‍ പാലിക്കേണ്ടതുണ്ട്. പൊലീസ് പിടിക്കാതിരിക്കാനല്ല, മറിച്ചു സുരക്ഷയ്ക്ക് വേണ്ടിയാണിത്.

Japanese Patrol Officer Chases A Lamborghini Driver

സിഗ്‌നല്‍ പാലിക്കാതെ മുന്നോട്ടുപോയാല്‍ ശിക്ഷ അനുഭവിക്കുക തന്നെവേണം. ജപ്പാനില്‍ സിഗ്‌നല്‍ ലംഘിച്ച ലംബോര്‍ഗിനിയെ പൊലീസ് പിന്തുടര്‍ന്നു പിടിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധാ കേന്ദ്രമാകുകയാണ്. എന്താണ് ഈ വിഡിയോയെ വ്യത്യസ്തമാക്കുന്നത് എന്നല്ലേ...!  610 ബിഎച്ച്പി കരുത്തുള്ള ലംബോര്‍ഗിനിയുടെ സൂപ്പര്‍കാറിനെ ജപ്പാന്‍ പൊലീസ് പിന്തുടര്‍ന്നു പിടിക്കുന്നത് സൈക്കിളിലാണ്. 

ലംബോര്‍ഗിനിയുടെ സൂപ്പര്‍കാറായ ഹുറാക്കാന്റെ വിഡിയോ എടുക്കുമ്പോഴാണ് രസകരമായി ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞത്. ആരുമില്ലെന്ന് ഉറപ്പുവരുത്തി സിഗ്‌നല്‍ പാലിക്കാതെ മുന്നോട്ടെടുക്കുന്ന ലംബോര്‍ഗിനിയുടെ വിഡിയോ സൂപ്പര്‍ കാര്‍ പ്രേമികള്‍ക്ക് ഇഷ്ട്ടപ്പെടുമെങ്കിലും തൊട്ടടുന്ന നിമിഷത്തിലാണ് ലേഡീസ് സൈക്കിളില്‍ പിന്തുടരുന്ന ട്രാഫിക് പൊലീസിനെ കണ്ടത്. തുടര്‍ന്ന് മുഴുവനായി ചിത്രീകരിക്കുകയായിരുന്നു. അധികം ദൂരം പോകുന്നതിന് മുന്നേ തന്നെ സൈക്കിളില്‍ എത്തിയ പൊലീസുകാരന്‍ സൂപ്പര്‍കാറിനെ തടഞ്ഞു നിര്‍ത്തി പിഴ ഈടാക്കുന്നതും വിഡിയോയില്‍ കാണാം.