Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീപ്പില്‍ മനംമയങ്ങി ബോളിവുഡ് താരസുന്ദരി

jacqueline-fernandez-jeep Jacqueline Fernandez , Image Source Jeep India

അമേരിക്കയില്‍ നിന്നെത്തിയ ഈ സുന്ദരന്റെ മുന്നില്‍ അന്തംവിട്ട് നില്‍ക്കുകയാണ് ഇന്ത്യന്‍ വാഹന ലോകം. മനംമയക്കുന്ന രൂപവും വാഹന പ്രേമികളുടെ നെഞ്ച് തുടിപ്പിക്കുന്ന സ്റ്റൈലും മികച്ച ഫീച്ചറുകളുമായി എത്തിയ ഈ മസില്‍മാന് വാഹന പ്രേമികളുടെ ഇടയില്‍ മാത്രമല്ല താരലോകത്തും ആരാധകരേറെയുണ്ട്. കോംപസ് എന്ന സ്റ്റൈലന്‍ എസ് യു വിക്ക് മുന്നില്‍ ഏറ്റവും ഒടുവില്‍ മനംമയങ്ങിയത് ബോളിവുഡ് താര സുന്ദരി ജാക്വിലിന്‍ ഫെര്‍ണാണ്ടസാണ്.

jacqueline-fernandez-jeep-3 Jacqueline Fernandez , Image Source Jeep India

മിസ് ശ്രീലങ്ക കിരീടവുമായി ഇന്ത്യയിലേക്ക് റാംപ്് വാക്ക് നടത്തിയ ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ഇന്ന് ബോളിവുഡിലെ താരറാണിമാരില്‍ ഒരാളാണ്. അഴകിനൊപ്പം അഭിനയ മികവും കൂട്ടിനുള്ള ജാക്വിലിന്‍ കോംപസ് സ്വന്തമാക്കിയ വിവരം ജീപ്പ് ഇന്ത്യയാണ് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ആഡംബര വാഹനപ്രിയയായ ജ്വാക്വിലിന്റെ ഗ്യാരേജില്‍ ബിഎംഡബ്ല്യു, ഔഡി, ബെന്‍സ് തുടങ്ങിയ പ്രമുഖ നിർമാതാക്കളുടെ വാഹനങ്ങളുണ്ട്. ജീപ്പ് കോംപസുകൂടി സ്വന്തമാക്കി ആ വാഹന ഗ്യാരേജ് വിപുലമാക്കിയിരിക്കുകയാണ് പ്രിയ താരം.

jacqueline-fernandez-jeep-2 Jacqueline Fernandez , Image Source Jeep India

അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്റെ ചെറു എസ് യു വി കോംപസ് ഇന്ത്യയില്‍ എത്തിയത് കഴിഞ്ഞ ജൂലൈ 31നായിരുന്നു. പുറത്തിറങ്ങിയതു മുതല്‍ മികച്ച പ്രതികരണമാണ് കോംപസിന് ലഭിക്കുന്നത്. ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള പ്രിമിയം എസ് യു വികളിലൊന്നും കോംപസ് തന്നെ. ഗ്രാന്‍ഡ് ചെറോക്കിക്കും റാംഗ്ളര്‍ അണ്‍ലിമിറ്റഡിനും ശേഷം പുറത്തിറക്കുന്ന വാഹനമാണ് കോംപസ്. കൂടാതെ ജീപ്പ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യ വാഹനവും കോംപസ് തന്നെ.

jacqueline-fernandez-jeep-1 Jacqueline Fernandez , Image Source Jeep India

2 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍, 1.4 ലീറ്റര്‍ പെട്രോള്‍ എന്നിങ്ങനെ രണ്ട് എന്‍ജിനുകളാണ് കോംപസിനുള്ളത്. 3750 ആര്‍പിഎമ്മില്‍ 173 പിഎസ് കരുത്തും 1750 മുതല്‍ 2500 വരെ ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണു 2 ലീറ്റര്‍ ഡീസല്‍ എന്‍ജിനും 162 എച്ച് പി വരെ കരുത്തും 250 എന്‍ എം വരെ ടോര്‍ക്കും നല്‍കുന്ന 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുമാണുള്ളത്. ഡീസല്‍ എന്‍ജിനു ലീറ്ററിന് 17.1 കീമി മൈലേജാണു കമ്പനി അവകാശപ്പെടുന്നത്. ഇരു എന്‍ജിനുകള്‍ക്കുമൊപ്പം ആറു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണു ഗീയര്‍ബോക്‌സ്. 15.20 ലക്ഷം മുതല്‍ 21.41 ലക്ഷം രൂപവരെയാണ് ജീപ്പ് കോംപസിന്റെ കൊച്ചി എക്‌സ്‌ഷോറൂം വില.