Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാൻഡ് റോവർ ലുക്കിൽ ടാറ്റയുടെ പ്രീമിയം എസ്‌യുവി, ഭീഷണിയാവുന്നത് ജീപ്പിനും ഫോർച്യൂണറിനും

Land Rover Discovery Vision Concept Land Rover Discovery Vision Concept (Representational Image)

നഷ്ടത്തിലോടിക്കൊണ്ടിരുന്ന ജാഗ്വർ ലാൻഡ് റോവറിനെ ലാഭത്തിലെത്തിച്ചത് ടാറ്റയുടെ മിടുക്കായിരുന്നു. ജെഎൽആറിനെ സ്വതന്ത്രമായി തന്നെ വിട്ട് ടാറ്റ നടത്തിയ പരിഷ്കാരങ്ങൾ ഈ ബ്രിട്ടിഷ് കമ്പനിയെ അടച്ചുപൂട്ടൽ ഭീഷണിയിൽ നിന്നും കരകയറ്റി. ജാഗ്വറും ലാൻഡ് റോവറും സ്വന്തമായുണ്ടെങ്കിലും ഇതുവരെ അവരിൽ നിന്ന് വലിയ സഹായം സ്വീകരിക്കാതെയായിരുന്ന ടാറ്റ മോട്ടോഴ്സ് ഇന്ത്യയിൽ വാഹനങ്ങൾ പുറത്തിറക്കിയിരുന്നത്.

എന്നാൽ പതിവിന് വിപരീതമായി ലാൻഡ് റോവർ എൽ550 പ്ലാറ്റ്ഫോമിൽ പ്രീമിയം എസ്‌യുവിയുമായി ടാറ്റയെത്തുന്നു. ലുക്കിലും സ്റ്റൈലിലും ലാൻഡ് റോവർ എസ്‌യുവികളോട് സാമ്യം തോന്നുന്ന ഡിസൈനായിരിക്കും പുതിയ വാഹനത്തിന്. ക്യു 501 എന്ന കോഡുനാമത്തിൽ അറിയപ്പെടുന്ന കാർ 2019 ൽ പുറത്തിറങ്ങും. ലാൻഡ്റോവർ ഡിസ്കവറി വിഷൻ കൺസെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പുതിയ വാഹനത്തെ ടാറ്റ ഡിസൈൻ ചെയ്യുക.

അടുത്ത മാസം ആദ്യം ന്യൂഡൽഹിയിൽ നടക്കുന്ന ഓട്ടോഎക്സ്പോയിൽ ടാറ്റ വാഹനത്തെ പ്രദർശിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ജീപ്പ് കോംപസിൽ ഉപയോഗിക്കുന്ന 2.0 ലീറ്റർ ഡീസൽ എൻജിനാകും പുതിയ എസ്‍യുവിയിൽ ഉപയോഗിക്കുക. അഞ്ചു സീറ്റ്, ഏഴു സീറ്റ് ലേഔട്ടിൽ വിപണിയിലെത്തുന്ന എസ്‌യുവിയുടെ അഞ്ചു സീറ്റ് മോഡൽ ജീപ്പ് കോംപസുമായി മത്സരിക്കുമ്പോൾ ഏഴു സീറ്റ് മോഡൽ ടൊയോട്ട ഫോർച്യൂണർ, ഫോ‍ഡ് എൻഡവർ തുടങ്ങിയ വാഹനങ്ങളുമായിട്ടാകും മത്സരിക്കുക.