Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുള്ളറ്റിലല്ല ഷാജിപാപ്പന്‍ ഇനി ബെൻസിൽ വരും

jayasurya-benz-glc Jayasurya

കരിയറിലെ എറ്റവും വലിയ ഹിറ്റ് സ്വന്തമാക്കിയ ആഹ്ലാദത്തിലാണ് ജയസൂര്യ. ക്രിസ്മസിനിറങ്ങിയ ആട്‌ 2 നിറഞ്ഞ സദസിൽ ഇപ്പോഴും വിജയ പ്രദർശനം തുടരുമ്പോൾ ജയസൂര്യക്ക് ഇത് തുടർച്ചയായ വിജയങ്ങളുടെ കാലമാണ്.  പുണ്യാളനും ആടും നൽകിയ വലിയ വിജയങ്ങൾ ആഘോഷിക്കാൻ ജയസൂര്യ സ്വന്തമാക്കിയത് ഒരു ബെൻസ് എസ്‌ യു വി യാണ്. ബെൻസിന്റെ ലക്ഷ്വറി എസ്‌യുവി ജിഎൽസി 220 ഡിയാണ് ജയസൂര്യ സ്വന്തമാക്കിയത്. 

ബെൻസ് സി–സിക്ലാസിന് തുല്യമായി എസ്‌യുവി എന്നാണ് ജിഎൽസിയെ കമ്പനി വിശേഷിപ്പിക്കുന്നത്.  കൊച്ചിയിലെ ബെൻസ് ഡീലർഷിപ്പായ രാജശ്രീ മോട്ടോഴ്സിൽ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്. വാഹനം സ്വന്തമാക്കാൻ കുടുംബവുമൊത്ത് ഷോറൂമിലെത്തിയ ജയസൂര്യയെ അതിശയിപ്പിക്കാനായി ആട് 2 ലെ കഥാപാത്രങ്ങളും ഷോറൂമിലുണ്ടായിരുന്നു. ഷോറൂം ജീവനക്കാർ തന്നെയാണ് സർബത്ത് സമീറും അറയ്ക്കൽ അബുവുമൊക്കെയായി എത്തിയത്.

jayasurya-benz-glc-1 Jayasurya

ആഡംബരത്തിനു പുറമെ സ്ഥല സൗകര്യം, സുരക്ഷിതവും സുഖകരവുമായ യാത്ര, ഓഫ്റോഡിങ് ശേഷി, ഇന്ധനക്ഷമത എന്നിവ ഒത്തിണങ്ങിയ വാഹനമാണ് ജിഎൽസി. 2143 സിസി ഇൻലൈൻ നാല് സിലിണ്ടർ എൻജിനാണ് 220 ഡി 4 മാറ്റിക്കിൽ ഉള്ളത്. 3300-4200 ആർപിഎമ്മിൽ 168 ബിഎച്ച്പി കരുത്തും 1400 ആർപിഎമ്മിൽ 400 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ‌ 8.3 സെക്കന്റ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ കൂടിയ വേഗം 210 കി.മീയാണ്.