Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആനയെ പോറ്റണോ? വീണ്ടും ബുള്ളറ്റിനെ കളിയാക്കി ബജാജ്, ഇത്തവണ ഒന്നല്ല മൂന്നു പരസ്യങ്ങള്‍

Bajaj Dominar Ad Bajaj Dominar Ad

ആനയെ പരിപാലിക്കുന്നത് നിർത്തു, റോയൽ എൻഫീൽഡ് ഒരു ആനയാണെന്ന് പറയാതെ പറഞ്ഞ് ബജാജ് പുറത്തിറക്കിയ പരസ്യം ഏറെ വിമർശനവും കളിയാക്കലുകൾക്കും വിധേയമായിരുന്നു.  പരിപാലന ചിലവും കൂടുതലുള്ള ആനയെ മാറ്റി വേഗവും സ്റ്റൈലുമുള്ള ഡോമിനർ സ്വന്തമാക്കു എന്നു പറയുന്ന  ബജാജിന്റെ ഈ പരസ്യം എൻഫീൽഡ് ആരാധകരുടെ പരിഹാസം കണക്കിന് ഏറ്റു വാങ്ങി.

HaathiMatPalo - 1

ഇപ്പോഴിതാ വീണ്ടും ബുള്ളറ്റിനെതിരെ പരസ്യവുമായി എത്തിയിരിക്കുന്നു ബജാജ്. ഇത്തവണ ഒന്നല്ല മൂന്നു പരസ്യമാണ് കമ്പനി പുറത്തിറക്കിയത്.  റോയൽ എൻഫീൽഡ് ബൈക്കുകളെക്കുറിച്ചുള്ള പ്രധാന പരാതികള്‍ ചൂണ്ടിക്കാട്ടി ഡോമിനറിന്റ മേന്മയെക്കുറിച്ചാണ് പരസ്യങ്ങളിലൂടെ ബജാജ് പറയുന്നത്.

HaathiMatPalo - 2

ആദ്യ പരസ്യത്തിൽ ബ്രേക്ക് പിടിച്ചാൽ കിട്ടാത്ത ബൈക്ക് എന്ന് പരിഹസിക്കുമ്പോള്‍ രണ്ടാം പരസ്യത്തിൽ തണുത്താൽ പിന്നെ സ്റ്റാർട്ടാകാൻ ബുദ്ധിമുട്ടുള്ള വാഹനം എന്നും മൂന്നാം പരസ്യത്തിൽ ടോർക്ക് കുറഞ്ഞ കയറ്റങ്ങൾ പതുക്കെ കയറുന്ന ബൈക്ക് എന്നുപറഞ്ഞും കളിയാക്കുന്നു. 

HaathiMatPalo - 3

ബുള്ളറ്റിന്റെ പ്രത്യക്ഷത്തിൽ ഉപയോഗിക്കാതെ ശബ്ദവും ബുള്ളറ്റ് റൈഡർമാർ ഉപയോഗിക്കുന്ന ഹെൽമെറ്റും മറ്റ് ആക്സസറീസും ഉപയോഗിച്ചാണ് ബജാജ് പരസ്യം തയ്യാറാക്കിയത്. ഡോമിനറിന്റെ 2018 ശ്രേണി അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇതേ തുടർന്നാണ് കമ്പനി ബുള്ളറ്റിനെ കളിയാക്കി പരസ്യങ്ങൾ പുറത്തിറക്കിയത്. ആദ്യ പരസ്യം പുറത്തിറങ്ങിയതിനെ തുടർന്ന്  ബജാജിനെ കളിയാക്കികൊണ്ട് നിരവധി വീഡിയോകളാണ് എൻഫീൽഡ് ആരാധകർ പുറത്തിറക്കിയത്.