Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർച്ചിലെ താരം ദുൽക്കർ, കൂട്ടിന് സ്കൗട്ട് ബോബറും

Dulquer Salmaan & Indian Scout Bobber Dulquer Salmaan & Indian Scout Bobber

മാർച്ച് മാസം ആഘോഷമാക്കാൻ ദുൽക്കർ സൽമാനും കൂട്ടായി ആരും കൊതിച്ചുപൊകുന്ന സൗന്ദര്യത്തിൽ കുളിച്ചു നിൽക്കുന്ന ‌ഇന്ത്യൻ സ്കൗട്ട് ബോബറും. ബൈക്കുകളെ സ്നേഹിക്കുന്ന ദുൽക്കറിന് മനോരമ ഓൺലൈൻ സെലിബ്രിറ്റി മൊബൈൽ കലണ്ടർ ആപിൽ മാർച്ചിനൊപ്പം ലഭിച്ചത് അമേരിക്കൻ ഇരുചക്രവാഹന നിർമാതാക്കളായ ഇന്ത്യന്റെ വിഖ്യാത മോഡൽ സ്കൗട്ട്. കലണ്ടറിൽ ജനുവരി മാസത്തിൽ മമ്മൂട്ടിയും ഇന്ത്യൻ റോഡ് മാസ്റ്ററുമാണ് താരമായത്. ഫെബ്രുവരിയിൽ വേദികയും പൊളാരിസ് എടിവിയുമായിരുന്നു താരങ്ങൾ.

കലണ്ടര്‍ ആപ് ആൻഡ്രോയിഡിൽ സൗജന്യമായി ഡൗൺലോഡ് ചെയ്യാം 

കലണ്ടര്‍ ആപ് ഐഒഎസിൽ ഡൗൺലോഡ് ചെയ്യാം

Dulquer Salmaan & Indian Scout Bobber

ചെന്നൈയിൽ വച്ചായിരുന്നു ദുൽഖർ സൽമാന്റെ ഫോട്ടോഷൂട്ട്. താരരാജകുമാരനു ചേരുന്ന ക്രൂസർ ബൈക്കാണ് സ്കൗട്ട്. വ്യത്യസ്തമായ കളർ സ്കീം. ഇന്ത്യൻ സ്കൗട്ടിന്റെ പ്രൗഢി എന്നിവയാണ് ഈ ഫ്രെയിമിന്റെ കാതൽ. നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഇന്ത്യൻ മോട്ടോർസൈക്കിൾസിന്റെ ആദ്യകാല മോ‍ഡലുകളിലൊന്നാണ് സ്കൗട്ട്. 1949 ൽ നിർമാണം അവസാനിപ്പിച്ച സ്കൗട്ട് വീണ്ടുമെത്തുന്നത് 2015 ലാണ്.

‘സ്കൗട്ടി’ന്റെ അടിസ്ഥാന മോഡൽ ആധാരമാക്കിയാണ് സ്കൗട്ട് ബോബറിന്റെ നിർമാണം. ബൈക്കിനു കരുത്തേകുന്നത് 1,130 സി സി, ലിക്വിഡ് കൂൾഡ്, വി ട്വിൻ എൻജിനാണ്. പരമാവധി 100 പി എസ് വരെ കരുത്തും വെറും 5,900 ആർ പി എമ്മിൽ 97.7 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ചോപ്ഡ് ഫെൻഡർ, പരന്ന ട്രാക്ക് ശൈലിയിലുള്ള ഹാൻഡ്ൽ ബാർ, ബാറിന്റെ അഗ്രത്തിൽ ഘടിപ്പിച്ച മിറർ എന്നിവയൊക്കെയായാണ് ‘സ്കൗട്ട് ബോബറി’ന്റെ വരവ്. ബൈക്കിനു വേറിട്ട വ്യക്തിത്വത്തിനായി ഇന്ധനടാങ്കിൽ പുത്തൻ ബാഡ്ജും ഇടംപിടിക്കുന്നുണ്ട്. താഴ്ന്ന, ബ്രൗൺ ലതർ സീറ്റുമായി എത്തുന്ന ബൈക്കിന്റെ സസ്പെൻഷൻ സാധാരണ ‘സ്കൗട്ടി’നെ അപേക്ഷിച്ച് ഒരു ഇഞ്ച് താഴ്ത്തി വച്ചിട്ടുണ്ട്. 12.99 ലക്ഷം രൂപയാണ് സ്കൗട്ട് ബോബറിന്റെ എക്സ്ഷോറൂം വില.