Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുത്തറിയിക്കാൻ വലുപ്പം കൂട്ടി പുതിയ എർടിഗ

Ertiga, Computer generated Image Ertiga, Computer generated Image- Source; rtriadhie Instagram

എംപിവി വിപണിയിലെ ജനപ്രിയ വാഹനം എർടിഗയുടെ പുതിയ പതിപ്പുമായി മാരുതി എത്തുന്നു. വലുപ്പം കൂട്ടി കൂടുതൽ പ്രീമിയം ലുക്കിൽ എർടിഗ ഈ വർഷം അവസാനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈഎച്ച്എ എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന രണ്ടാം തലമുറ എർടിഗ പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങൾ സമൂഹമാധ്യങ്ങളിൽ നേരത്തെ തന്നെ പ്രചരിച്ചിരുന്നു.

നിലവിലെ എർടിഗയെക്കാൾ വലുപ്പം കൂടുതലായിരിക്കും അടുത്ത തലമുറ എർടിഗയ്ക്ക്. ഇന്റീരിയറിലെ സ്പെയ്സും ബൂട്ട് സ്പെയ്സും ഉയർത്തി കൂടുതൽ സൗകര്യങ്ങളുമായിട്ടാണ് പുതിയ എർടിഗ എത്തുക. വാഹനത്തിന്റെ പുറത്തിറക്കലിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ മാരുതി പുറത്തുവിട്ടിട്ടില്ലെങ്കിലും അടുത്ത ആഗസ്റ്റിൽ പുതിയ എർടിഗ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ സ്വിഫ്റ്റിന്റേയും ബലേനൊയുടേയും അതേ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന എർടിഗയ്ക്ക് അകത്തും പുറത്തുമായി ധാരാളം മാറ്റങ്ങളുണ്ടാകും. ഇന്തോനേഷ്യൻ വിപണിയിലുള്ള എർടിഗയുടെ പ്രീമിയം മോഡലായ ഡ്രീസയോട് വാഹനത്തിന് കൂടുതൽ സാമ്യമുണ്ടാകും. നിലവിലെ  എർടിഗയിലെ 1.4 ലീറ്റർ പെട്രോൾ എൻജിനും 1.3 ലീറ്റർ ഡീസൽ എൻജിനുമായിരിക്കും പുതിയ വാഹനത്തിനും. തുടക്കത്തിൽ 1.3 ലീറ്റർ ഡീസൽ എൻജിനുമായി എത്തുകയെങ്കിലും പിന്നീട് മാരുതിയ പുതുതായി വികസിപ്പിക്കുന്ന 1.5 ലീറ്റർ‌ ഡീസൽ എൻജിനും എർടിഗയിൽ വന്നേക്കാം.

Image Source