Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛനും അമ്മയ്ക്കും കാർ സമ്മാനിച്ച് മുംബൈ ഇന്ത്യൻസ് താരം

suryakumar-yadav Suryakumar Yadav

മക്കളുടെ ചെറുവിജയങ്ങൾ, അവരുടെ വലിയനേട്ടങ്ങൾ, ഉയർച്ചകൾ ഇതെല്ലാം കണ്ണുനിറച്ചും മനസുനിറച്ചും കാണുന്നവരാണ് മാതാപിതാക്കൾ. നൽകിയ നൂറിരട്ടി സ്നേഹം തിരിച്ചു മക്കൾ പ്രകടിപ്പിക്കുമ്പോൾ വാക്കുകൾ മറന്നു, കണ്ണുകൾ നിറയുന്ന ഒരച്ഛന്റെയും അമ്മയുടെയും ചിത്രം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റു ചെയ്ത സൂര്യകുമാർ യാദവ് എന്ന മുംബൈ ഇന്ത്യൻസ് താരം ഇപ്പോൾ ശരിക്കും താരമാണ്. വാഹനങ്ങൾ സ്വന്തമാക്കുക എന്നത് മിക്കവരുടെയും സ്വപ്നമാണ്. ആദ്യ കാറും അതിലെ ആദ്യയാത്രയും ആദ്യ പ്രണയം പോലെ തന്നെ എക്കാലവും ഓർമിക്കാറുണ്ട്. അച്ഛനും അമ്മയും ആദ്യമായി നൽകിയ കാറിന്റെ ഓർമകൾ പങ്കിട്ടതിനൊപ്പം പുതുകാർ അവർക്കു സമ്മാനമായി നൽകിയതിന്റെ ചിത്രവുമാണ് സൂര്യകുമാർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുള്ളത്. താഴെ വികാരനിർഭരമായ ഇരുവരികളും.

മുംബൈ ടീമിനു വേണ്ടി ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് കളിക്കുന്ന സൂര്യകുമാർ 2012 മുതൽ ഐപിഎല്ലിലെ താരമാണ്. 2015ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായിരുന്ന സൂര്യകുമാർ മുംൈബക്കെതിരെ നടത്തിയ മാച്ച് വിന്നിങ് പെർഫോമൻസാണ് അദ്ദേഹത്തെ ശ്രദ്ധേയമായ താരമാക്കി മാറ്റിയത്. കഴിഞ്ഞ സീസണിൽ 3.2 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് കൂടാരത്തിലെത്തിയ സൂര്യകുമാർ മികച്ച പ്രകടനമാണ് സീസണിൽ കാഴ്ച വെച്ചത്.

സ്കോഡയുടെ സെ‍ഡാനായ റാപ്പിഡാണ് സൂര്യകുമാർ മാതാപിതാക്കൾക്ക് സമ്മാനിച്ചത്. 1500 സി സി, 110 ബി എച്ച് പി, 250 എൻ എം ടോർക്ക് ഡീസൽ എൻജിനും 1.6  ലീറ്റർ. 104 ബിഎച്ച്പി, 153 എൻഎം പെട്രോൾ എൻജിനുമാണ് ഉപയോഗിക്കുന്നത്. 8.47 ലക്ഷം മുതലാണ് റാപ്പിഡിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.