Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം: കേരളത്തിനു ടി വി എസിന്റെ ഒരു കോടി

tvs-logo

അതിരൂക്ഷമായ പ്രളയക്കെടുതി നേടിരുന്ന കേരളത്തെ സഹായിക്കാൻ ഗണ്യമായ സംഭാവനയുമായി ഇരുചക്രവാഹന നിർമാതാക്കളായ ടി വി എസ് മോട്ടോർ കമ്പനി രംഗത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി(സി എം ഡി ആർ എഫ്)യിലേക്ക് ഒരു കോടി രൂപയാണു കമ്പനി സംഭാവന നൽകിയത്. 

ചെന്നൈ ആസ്ഥാനമായ ടി വി എസ് മോട്ടോർ കമ്പനിയുടെ സാമൂഹിക സേവന വിഭാഗമായ ശ്രീനിവാസൻ സർവീസസ് ട്രസ്റ്റ്(എസ് എസ് ടി) ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സ്വരൺ സിങ്ങാണ് ഒരു കോടി രൂപയുടെ ചെക്ക് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയനു കൈമാറിയത്. 

പ്രതിസന്ധിഘട്ടങ്ങളിൽ ചുറ്റുപാടുമുള്ള സമൂഹത്തെ പിന്തുണയ്ക്കുകയെന്ന വിശ്വാസപ്രമാണമാണു ടി വി എസ് പിന്തുടരുന്നതെന്നു സ്വരൺ സിങ് അഭിപ്രായപ്പെട്ടു. ഈ ദിശയിലുള്ള സാമ്പത്തിക സഹായമാണു കമ്പനി കേരളത്തിനു കൈമാറിയത്. ഞങ്ങളുടെ പ്രാർഥന കേരള ജനതയ്ക്കൊപ്പമുണ്ടെന്നും സംസ്ഥാനത്തെ സ്ഥിതിഗതി അതിവേഗം മെച്ചപ്പെടുമെന്നാണു പ്രതീക്ഷയെന്നും സിങ് വ്യക്തമാക്കി.

കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകൃതി ദുരന്തം നേരിട്ട സാഹചര്യങ്ങളിൽ എസ് എസ് ടിയും ടി വി എസ് മോട്ടോർ കമ്പനിയും സഹായഹസ്തവുമായി രംഗത്തെത്തിയിരുന്നു.