Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം: പരിശോധനാ ക്യാംപുമായി യമഹയും

yamaha-logo

പ്രളയ ദുരിതം നേരിട്ട കേരളത്തിലെ വാഹന ഉടമസ്ഥർക്കായി ഒരു മാസം നീളുന്ന പരിശോധനാ ക്യാംപ് സംഘടിപ്പിക്കുമെന്നു ജാപ്പനീസ് നിർമാതാക്കളായ യമഹ ഇന്ത്യ. വ്യാഴാഴ്ച മുതൽ സെപ്റ്റംബർ 30 വരെയാണു യമഹ സംഘടിപ്പിക്കുന്ന ക്യാംപുകൾ. പ്രളയജലത്തിൽ കുടുങ്ങുകയോ വെള്ളക്കെട്ടിലൂടെ ഓടിക്കുകയോ ചെയ്ത ഇരുചക്രവാഹനങ്ങളെ ലക്ഷ്യമിട്ടാണു പരിശോധനാ ക്യാംപെന്ന് യമഹ വ്യക്തമാക്കി. പ്രളയബാധിത മേഖലകളിലെ വാഹനങ്ങൾക്കു വേണ്ടിയാണു സംസ്ഥാനത്തെ യമഹ അംഗീകൃത സർവീസ് സെന്ററുകളിൽ പ്രത്യേക ക്യാംപ് സംഘടിപ്പിക്കുന്നത്. ഈ ക്യാംപുകളിൽ എൻജിൻ അറ്റകുറ്റപ്പണിക്ക് ലേബർ ചാർജ് അടക്കം സൗജന്യമാവുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വാഹനങ്ങൾക്ക് 14 പോയിന്റ് പരിശോധനയും നടപ്പാക്കും.

പ്രളയ ബാധിക വാഹനങ്ങളെ ലക്ഷ്യമിട്ടാണ് യമഹ വെഹിക്ക്ൾ റിഫ്രഷ് ക്യാംപെയ്ൻ സംഘടിപ്പിക്കുന്നതെന്നു യമഹ മോട്ടോർ ഇന്ത്യ സെയിൽസ് പ്രൈവറ്റ് ലിമിറ്റഡ് സീനിയർ വൈസ് പ്രസിഡന്റ് (സ്ട്രാറ്റജി ആൻഡ് പ്ലാനിങ്) രവീന്ദർ സിങ് അറിയിച്ചു. യന്ത്രത്തകരാർ പരിഹരിച്ച് യമഹ ഇരുചക്രവാഹനങ്ങളുടെ സ്വാഭാവികതയും കാര്യക്ഷമതയും വീണ്ടെടുക്കുകയാണു ക്യാംപിന്റെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു. കേരളത്തിലെ എല്ലാ സർവീസ് സെന്ററുകളും കേന്ദ്രീകരിച്ചു നടത്തുന്ന ക്യാംപെയ്ൻ സെപ്റ്റംബർ 30 വരെ തുടരുമെന്നും സിങ് അറിയിച്ചു. 

ക്യാംപിലെത്തുന്ന വാഹനങ്ങൾക്കായി 14 പോയിന്റ് പരിശോധനാപരിപാടിയും ഒരുക്കിയിട്ടുണ്ട്. എൻജിൻ അറ്റകുറ്റപ്പണിക്കടക്കം ലേബർ ചാർജുകളും ഒഴിവാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

rebuild-kerala