Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡി മാക്സ് വി ക്രോസ് ഇനി സൈനിക കന്റീനിലും

isuzu-dmax-vcross-1

അഡ്വഞ്ചർ യൂട്ടിലിറ്റി വെഹിക്കിൾ എന്നു നിർമാതാക്കളായ ഇസൂസു മോട്ടോഴ്സ് ഇന്ത്യ വിശേഷിപ്പിക്കുന്ന ഡി മാക്സ് വി ക്രോസ് പിക് അപ് ഇനി സൈനിക കന്റീനുകൾ മുഖേനയും വിൽപ്പനയ്ക്ക്. സൈനികരുടെയും ആശ്രിതരുടെയും വിമുക്ത ഭടൻമാരുടെയും ഉപയോഗത്തിനായി കന്റീൻ സ്റ്റോഴ്സ് ഡിപ്പാർട്മെന്റ്(സി എസ് ഡി) സ്റ്റോറുകൾ മുഖേന രാജ്യവ്യാപകമായി ഈ പിക് അപ് ലഭ്യമാവുമെന്ന് ഇസൂസു അറിയിച്ചു. പ്രത്യേക നിരക്കിലാവും ‘ഡി മാക്സ് വി ക്രോസ്’ കന്റീൻ വഴി വിൽപ്പനയ്ക്കെത്തുകയെന്നും കമ്പനി വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ ‘വി ക്രോസി’ന്റെ അടിസ്ഥാന വകഭേദം മാത്രമാവും സി എസ് ഡിയിൽ ലഭിക്കുക.

ആധുനിക എസ് യു വിയോടു കിട പിടിക്കുന്ന സൗകര്യങ്ങളും സംവിധാനങ്ങൾക്കും പുറമെ വലിയ ഡെക്കുമായി എത്തുന്ന ‘വി ക്രോസി’ൽ ഫോർ വീൽ ഡ്രൈവും ഇസൂസു വാഗ്ദാനം ചെയ്യുന്നുണ്ട്. നാലു വാതിലുള്ള പിക് അപ് ട്രക്ക് ആന്ധ്ര പ്രദേശിലെ ശ്രീ സിറ്റിയിലുള്ള ശാലയിലാണ് ഇസൂസു മോട്ടോഴ്സ് ഇന്ത്യ നിർമിക്കുന്നത്. 2016 ഫെബ്രുവരിയിൽ നടന്ന ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച പിക് അപ് വിൽപ്പനയ്ക്കെത്തിയപ്പോൾ 12.49 ലക്ഷം രൂപയായിരുന്നു ചെന്നൈ ഷോറൂമിലെ വില. 

സി എസ് ഡി ഔട്ട്ലെറ്റുകൾ വഴി ‘വി ക്രോസ്’ ലഭ്യമാക്കുന്നതിൽ ഏറെ ആഹ്ലാദമുണ്ടെന്നായിരുന്നു ഇസൂസു മോട്ടോഴ്സ് ഇന്ത്യ ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ കെൻ തകഷിക അഭിപ്രായപ്പെട്ടു. ആറു നിറങ്ങളിലാണു ‘വി ക്രോസ്’ വിപണിയിലുള്ളത്: റൂബി റെഡ്, ഓർക്കിഡ് ബ്രൗൺ, കോസ്മിക് ബ്ലാക്ക്, ടൈറ്റാനിയം സിൽവർ, ഒബ്സിഡിയൻ ഗ്രേ, സ്പ്ലാഷ് വൈറ്റ്.