ADVERTISEMENT

പോർഷെയുടെ സൂപ്പർ താരം 911 കരേര എസ് സ്വന്തമാക്കി പ്രിയ നടൻ ഫഹദ് ഫാസിൽ. പോർഷയുടെ നിരയിലെ ഏറ്റവും സ്റ്റൈലിഷ് വാഹനം, കരേര എസിന്റെ പൈതൺ ഗ്രീൻ എന്ന പ്രത്യേക നിറത്തിലുള്ള വാഹനമാണ് താരം സ്വന്തമാക്കിയത്. നിലവിൽ ഈ നിറത്തിൽ ഇന്ത്യയിൽ ഒരണ്ണം മാത്രമേയുള്ളൂ. അത് ഫഹദിന് സ്വന്തം.

fahad-fazil-1

ഉപഭോക്താവിന്റെ ആവശ്യത്തിന് അനുസരിച്ച് ധാരാളം കസ്റ്റമൈസേഷനും വരുത്താൻ സാധിക്കും കരേര എസിൽ. ഏകദേശം 1.90 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്‌ഷോറൂം വില. ഫഹദും നസ്രിയയും ചേർന്നാണ് വാഹനം സ്വീകരിച്ചത്.

2981 സിസി എൻജിൻ ഉപയോഗിക്കുന്ന കാറിന് 450 പിഎസ് കരുത്തുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 3.7 സെക്കന്റ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ ഉയർന്ന വേഗം 308 കീലോമീറ്ററാണ്.

English Summary:  Fahad and Nazriya Bought Porsche 911 Carrera S

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com