ADVERTISEMENT

സ്വന്തം അഭിരുചികൾക്കും താൽപര്യങ്ങൾക്കുമൊത്തു മോട്ടോർ സൈക്കിളിൽ പുതുമുകളും പരിഷ്കാരങ്ങളും നടപ്പക്കാൻ അവസരമൊരുക്കി റോയൽ എൻഫീൽഡ്. മെയ്ക്ക് ഇറ്റ് യുവേഴ്സ് അഥവാ എം ഐ വൈ എന്നു പേരിട്ട, മൊബൈൽ ആപ്ലിക്കേഷൻ അധിഷ്ഠിത ത്രിമാന കോൺഫിഗറേറ്റർ വഴിയാണ് ബുള്ളറ്റ് നിർമാതാക്കൾ ഈ അവസരം ലഭ്യമാക്കുന്നത്. തുടക്കത്തിൽ ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജി ടി 650 ബൈക്കുകൾ മാത്രമാണ് എംഐവൈ കോൺഫിഗറേറ്ററിൽ ഇടംപിടിക്കുക. ആദ്യഘട്ടത്തിൽ ത്രിമാന കോൺഫിഗറേറ്റർ സഹിതമുള്ള എംഐവൈ സൗകര്യം റോയൽ എൻഫീൽഡ് ആപ്പിനൊപ്പവും കമ്പനി വെബ്സൈറ്റിലും രാജ്യത്തെ 320 സ്റ്റോറുകളിലും ലഭ്യമാവും. ‌

ബൈക്ക് ബുക്ക് ചെയ്യുന്ന വേളയിൽ തന്നെ നിറം, ട്രിം, ഗ്രാഫിക്സ്, മോട്ടോർ സൈക്കിൾ അക്സസറി തുടങ്ങിയവയിലൊക്കെ സ്വന്തം താൽപര്യങ്ങളും അഭിരുചികളും പ്രകടിപ്പിക്കാൻ ‘എം ഐ വൈ’ അവസരം നൽകും. ആപ് വഴി ബുക്കിങ് പൂർത്തിയാക്കുമ്പോൾ തന്നെ വാഹന ഡെലിവറിയുടെ സമയക്രമം സംബന്ധിച്ച അറിയിപ്പും ഉപയോക്താവിനു ലഭിക്കും. 

ഉപയോക്താവിന്റെ അഭിരുചികൾ കൂടി പരിഗണിച്ചു മോട്ടോർ സൈക്കിളുകൾ നിർമിച്ചു നൽകുന്ന രീതിക്കാണു തുടക്കമാവുന്നതെന്ന് ‘എം ഐ വൈ’ അവതരിപ്പിച്ച റോയൽ എൻഫീൽഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ വിനോദ് കെ ദാസരി വ്യക്തമാക്കി. തന്റെ താൽപര്യങ്ങൾ കൂടി ഉൾപ്പെടുന്ന ബൈക്ക് സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. ഉപയോക്താവ് നൽകുന്ന മാർഗനിർദേശങ്ങൾ കൂടി പരിഗണിച്ച 24 മുതൽ 48 മണിക്കൂറിനുള്ളിൽ ചെന്നൈ ശാലയിൽ ബൈക്ക് നിർമിച്ചു നൽകാനാണു പദ്ധതിയെന്നു ദാസരി വിശദീകരിച്ചു. ഘട്ടംഘട്ടമായി രാജ്യത്തെ എല്ലാ സ്റ്റോറുകളിലും ‘എം ഐ വൈ’ സൗകര്യം നിലവിൽ വരും. ക്രമേണ കമ്പനിയുടെ എല്ലാ മോഡലുകളിലും ഈ സൗകര്യം ലഭ്യമാക്കുമെന്നും ദാസരി വ്യക്തമാക്കി. 

English Summary: Royal Enfield Launches 'Make it Yours' Motorcycle Personalisation Option for its Models

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com