ADVERTISEMENT

പിയേഴ്സ് ബോസ്നൻ നായകനായ ജെയിംസ് ബോണ്ട് ചിത്രമാണ് ടുമോറോ നെവർ ഡൈസ്. 1997ൽ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് സീരീസിലെ പതിനെട്ടാമത്തെ ചിത്രം ആരാധകരെ ഏറെ ആകർഷിച്ചു. ജെയിംസ് ബോണ്ട് സീരിസിലെ ഏറ്റവും സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായ ടുമോറോ നെവർ ഡൈസിന്റെ പ്രധാന ആകർഷണമായിരുന്നു മിസൈൻ തൊടുക്കും ബിഎം‍ഡബ്ല്യു.

ഡ്രൈവറില്ലാതെ ഓടും, മിസൈൽ തൊടുക്കും എന്നിങ്ങനെ കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന നിരവധി ഫീച്ചറുകളുള്ള കാറിന്റെ വിഡിയോയുമായി എത്തിയിരിക്കുകയാണ് സൂപ്പർകാർ ബ്ലോണ്ടി എന്ന യൂട്യൂബ് ചാനൽ. റിമോട്ട് കൺട്രോളിൽ ഓടും, ആർക്കും തുറക്കാൻ പറ്റാത്ത സുരക്ഷ, തകർക്കാൻ പറ്റാത്ത വിൻഡ് സ്ക്രീൻ, ടിയർ ഗ്യാസ്, കേബിൾ കട്ടർ, റൺഫ്ലാറ്റ് ടയറുകൾ തുടങ്ങി നിരവധി ഫീച്ചറുകളുള്ള കാറാണ് ചിത്രത്തിൽ ജെയിംസ് ബോണ്ട് ഉപയോഗിക്കുന്നത്.

ബിഎംഡബ്ല്യുവിന്റെ 750 എൽഐ ഇ 38 മ‍ോ‍‍ഡലാണ് ചിത്രത്തിൽ ബോണ്ട് ഉപയോഗിക്കുന്നത്. ഡ്രൈവറില്ലാതെ ഓടിക്കുന്ന സീനുകൾക്കായി കാറിന്റെ സ്റ്റിയറിങ്ങും ബ്രേക്കും ആക്സിലേറ്ററും അടക്കമുള്ള കാര്യങ്ങൾ പിൻ സീറ്റിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഡ്രൈവർക്ക് മുൻഭാഗം കാണുന്നതിനായി മുൻസീറ്റിന് പുറകിൽ ഒരു സ്ക്രീനും നൽകിയിരിക്കുന്നു.

മിസൈൽ ലോഞ്ചറും സ്മോക്ക് ഇഫക്റ്റുമെല്ലാം ബിഎംഡബ്ല്യു തന്നെ നിർമിച്ചു നൽകി. കൂടാതെ കാറിന്റെ ഡ്രിഫ്റ്റിങ് സീനുകൾക്കു വേണ്ടി ടയറിൽ പ്രത്യേകം ബ്രേക്ക് നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള മൂന്നു കാറുകളാണ് ചിത്രത്തിനായി ബിഎംഡബ്ല്യു നിർമിച്ചു നൽകിയത്. അതിൽ ഒന്നിന്റെ വിഡിയോയാണ് സൂപ്പർകാർ ബ്ലോണ്ടി യൂട്യൂബിലൂടെ പങ്കുവച്ചത്.

English Summary: Tomorrow Never Dies BMW 7 Series movie car shows off its gadgets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com