ADVERTISEMENT

മുന്നിൽ തീവ്ര പ്രകാശം പൊഴിക്കുന്ന ലൈറ്റുകൾ, മഞ്ഞയും കറുപ്പും ചേർന്ന നിറം, ഉള്ളിൽ നീല ലൈറ്റ്, കാതടപ്പിക്കുന്ന ശബ്ദമുള്ള സ്പീക്കറുകൾ. ഡാൻസിങ് സ്കോർപിയോ എന്ന പേരിൽ കുറച്ചു നാളുകളായി സമൂഹമാധ്യമത്തിൽ താരമായിരിക്കുന്ന വാഹനത്തിന് പിഴയിട്ട് പൊലീസ്.

 

ഡൽഹി സ്വദേശിയുടെ വാഹനത്തെക്കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്നാണ് ഗാസിയാബാദ് പൊലീസ് നടപടി എടുത്തത്. ശബ്ദ മലിനീകരണം, മതിയായ രേഖകൾ ഇല്ലാത്തത് എന്നിങ്ങനെ 8 വകുപ്പുകൾ ചേർത്താണ് വാഹനത്തിന് പിഴ നൽകിയത്. ഏകദേശം 41,500 രൂപ ഉടമയുടെ പക്കൽ നിന്നും ഈടാക്കി എന്നാണ് റിപ്പോർട്ടുകൾ.

 

കാറിന്റെ പിന്നിലുള്ള ഭാഗത്ത് സ്പീക്കർ ഘടിപ്പിച്ചായിരുന്നു കാറുമായി ഉടമ പൊതുവഴിയിലെത്തിയത്. തുടർന്ന് പാട്ട് വച്ച് കാർ പ്രത്യേക രീതിയിൽ ഓടിക്കുകയായിരുന്നു. വ്യത്യസ്ത ലൈറ്റുകൾ ഘടിപ്പിച്ച് ചായം നൽകിയായിരുന്നു കാറിനെ മാറ്റി ‘ഡാൻസിങ്’ കാറാക്കിയത്.

English Summary: Dancing Mahindra Scorpio

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com