ADVERTISEMENT

പ്രമുഖ വാഹന ഡിസൈനറായ ദിലീപ് ഛാബ്രിയയ്ക്കെതിരെ മുംബൈ ക്രിമിനൽ ഇന്റലിജൻസ് യൂണിറ്റിന് പരാതി നൽകി പ്രമുഖ കൊമേഡിയൻ കപിൽ ശർമ. കാരവാൻ നിർമിച്ചു നൽകുന്നതിനായി ദിലീപ് ഛാബ്രിയ 5.7 കോടി രൂപ വാങ്ങി വഞ്ചിച്ചു എന്നാണ് കപിൽ നൽകിയ പരാതിയിലുള്ളത്.

മെയ് 2017 നും മെയ് 2018 നും ഇടയിൽ ഡിസിക്ക് 5.3 കോടി രൂപ നൽകിയെന്നും വാഹനം ലഭിക്കാത്തതിനെ തുടർന്ന് 2018 കമ്പനിയെ സമീപിച്ചപ്പോൾ ജിഎസ്ടി അടക്കം 40 ലക്ഷം രൂപ നൽകണമെന്ന് അറിയിച്ചെന്നും ഇതുവരെ വാഹനം നൽകിയില്ലെന്നുമാണ് പരാതിയിൽ. എന്നാൽ വാഹനത്തിന്റെ 90 ശതമാനം പണികളും കഴിഞ്ഞെന്നും നിറവും ബാക്കി ചില കാര്യങ്ങളും തീരുമാനിക്കാൻ കപിൽ ശർമ എത്താത്തത് കാരണമാണ് വാഹനം നൽകാത്തത് എന്നാണ് ഡിസി പറയുന്നത്.

വ്യജരേഖ ചമയ്ക്കൽ, ബാങ്കുകളെ കബിളിപ്പിക്കൽ തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തി  ദിലിപ് ഛാബ്രിയെ കഴിഞ്ഞ ഡിസംബറിൽ മുംബൈ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഏകദേശം 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് ഛാബ്രിയ നടത്തിയതായി പൊലീസ് പറയുന്നു.

English Summary: Kapil Sharma Files FIR Against DC Design Founder For Cheating

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com